ഈ കഴിഞ്ഞ മാർച്ച് 19നാണ് നടൻ  മണികണ്ഠനും ഭാര്യ അഞ്ജലിയ്ക്കും ഒരാൺകുഞ്ഞ് പിറന്നത്. തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ അന്ന്  ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ്   ആരാധകരുമായി പങ്കുവച്ചത്.  ഇപ്പോൾ, മകന് പേരിട്ട വിശേഷമാണ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ  മണികണ്ഠൻ പങ്കുവയ്ക്കുന്നത്. ഭാര്യയും മകനുമൊപ്പമുള്ള ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. ലോക്ക്‌ഡൗൺ കാലതാണു മണികണ്ഠൻ  ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെ മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. ഈ കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം ആരാധകരെ  അറിയിച്ചത്.

തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ   മലയാളികളുടെ കയ്യടി നേടി മലയാളികളുടെ  പ്രിയനടനായി മാറിയത്. ” ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്… ഇസൈ” എന്നാണ് താരം പങ്കു വെച്ചിരിക്കുന്നത്.manikhandans baby