മലയാളികളുടെ പ്രിയങ്കരൻ ജയസൂര്യയുടെ പിറന്നാൾ ദിവസം ആണിന്ന്, നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നെത്തിയിരിക്കുന്നത്, ഇപ്പോൾ ജയസൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു വാരിയരും എത്തിയിരിക്കുകയാണ്,“ജന്മദിനാശംസകൾ പ്രിയ ജയസൂര്യ. കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ,” എന്നാണ് ജയസൂര്യയ്ക്ക് മഞ്ജുവിന്റെ ആശംസ. Happy Birthday Jayasurya: മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ 43-ാം പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് സഹപ്രവർത്തകർ. മഞ്ജുവാര്യർ, നടനും നിർമാതാവുമായ വിജയ് ബാബു എന്നിവരെല്ലാം ജയസൂര്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്യുന്നത്, മഞ്ജുവാര്യർ ജയസൂര്യ ഒന്നിക്കുന്ന ആദ്യചിത്രമാണ് മേരി ആവാസ് സുനോ ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രക്തേകഥയും മേരി ആവാസ് സുനോ എന്ന ഈ ചിത്രത്തിന് ഉണ്ട്.

ചിരിയുടെ മുഖഭാവത്തിൽ കെട്ടിപ്പുണർന്നിരിക്കുന്ന മഞ്ജുവിനെയും ജയസൂര്യയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ ഇവരെ കൂടാതെ പ്രമുഖരായ സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നായകനായ ജയസൂര്യ റേഡിയോ ജോക്കി ആയാണ് വേഷമിടുന്നത്. ഇത് രണ്ടാം തവണയാണ് ജയസൂര്യ റേഡിയോ ജോക്കി വേഷം ചെയ്യുന്നത്. മഞ്ജുവാര്യർ ഡോക്ടറായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.