ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു.അതിനു ശേഷം സിനിമകൾ കൊണ്ട് തിരക്കിലാണ് മഞ്ജു, ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് മഞ്ജുവിനെ തേടി സിനിമകൾ എത്തുന്നത്.ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു, അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പോസ്റ്റുകൾ  ഈ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ചെവിക്കിടയിലൊരു പൂവ് വെച്ചുള്ള ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്‌പ്പോഴും പൂക്കളുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ഈ ഫോട്ടോ വൈറലായി മാറിയത്.

ഈ ഫോട്ടോയില്‍ ചേച്ചി ഒന്നൂടെ ക്യൂട്ടായിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യവും നിഷ്‌കളങ്കതയും കാത്തുസൂക്ഷിക്കണം. ഊ പൂവിനേക്കാള്‍ ഭംഗിയുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഈ പൂവിനേക്കാള്‍ സുഗന്ധമുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഞങ്ങളുടെ ചേച്ചിക്ക് മുന്നില്‍ ഈ പൂവ് തോറ്റുപോകും. ചെമ്പകപ്പൂവ് ഗുളികന്‍ തെയ്യത്തിന്റെ പ്രതീകമാണ്, എന്തായാലും കാണാന്‍ നല്ല ചന്തമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.