കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം വൻ വിജയമാണ് നേടിയത്, കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം, യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജു വാര്യര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ താരത്തിന് ലഭിച്ചത്. സെലക്ടീവായാണ് നടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്.

Manju Warrier

ഇപ്പോൾ ആരാധകർക്ക് ഓണത്തിന് സർപ്രൈസുമായി എത്തുകയാണ് മഞ്ജു, ഒരു സ്‌പെഷ്യല്‍ പ്രോഗ്രാമുമായിട്ടാണ് മഞ്ജു എത്തുന്നത്. സീ കേരളത്തില്‍ വരുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലുവകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പരിപാടിയില്‍ എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി പരിപാടിക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സല്ലാപം, സമ്മാനം എന്നീ സിനിമകളില്‍ മഞ്ജുവും മനോജ് കെ ജയനും അഭിനയിച്ചു.