കഴിഞ്ഞ ദിവസം ആയിരുന്നു ലോക മാതൃ ദിനം.  സോഷ്യൽ മീഡിയയിൽ മുഴുവൻ തന്റെ അമ്മമാരെ ചേർത്ത് പിടിച്ചുകൊണ്ടുള്ള മക്കളുടെ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്. അമ്മമാരുടെ മഹത്വം പറഞ്ഞുകൊണ്ടാണ് ഓരോരുത്തരും തങ്ങളുടെ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. താരങ്ങളും തങ്ങളുടെ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. ഇപ്പോൾ മഞ്ജു പത്രോസ് തന്റെ അമ്മയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

എന്റെ റീത്താമ്മ… 18മത്തെ വയസിൽ കല്യാണം കഴിച്ചു.എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ.വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വഴക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്.. ഒരുങ്ങി നടക്കാൻ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല.ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയിൽമിഷ്യൻ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളർത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു.. പാവം ഇപ്പോഴും free ആയിട്ടില്ല. ഞങ്ങൾ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകൾ കൊടുത്തിട്ടുണ്ട്.ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവർക്കും കൂടി ആണ് ആഗ്രഹങ്ങൾ.. കൊതികൾ.. കാണാത്ത കാഴ്ചകൾ.. കൊതിയുള്ള ഡ്രെസ്സുകൾ.. എല്ലാം കൊടുക്കണം.. ഇപ്പോൾ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്.. അതും ഈ വർഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ നമ്മൾ മക്കൾ.. ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്നേഹം..