സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സതീഷ്. അഭിനയിച്ചതിൽ എല്ലാം അധികവും വില്ലത്തി വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ജൂഡ് ആൻറണി ജോസഫിൻറെ ആദ്യ സംവിധാന സംരംഭമായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ മഞ്ജു ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിൽ നായികയായ നസ്രിയയുടെ അമ്മ വേഷമാണ് താരം കൈകാര്യം ചെയ്തത്. ഇതിലെ ആനി എന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്‌തു.അടുത്തിടെ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.


ഇപ്പോഴും ആളുകൾ ആ കഥാപാത്രത്തെ ഓർക്കുന്നത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. സിനിമയിലും സീരിയലിലും കുറച്ച് നല്ല വേഷങ്ങൾ ചെയ്യുന്നതിനിടെ ആയിരുന്നു വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. തിരിച്ചെത്തിയപ്പോൾ നല്ല വേഷങ്ങൾ തന്നെയാണ് ലഭിച്ചത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായസീത എന്നീ സീരിയലുകളിൽ വില്ലത്തി വേഷങ്ങളാണ് ചെയ്തിരുന്നത്. വിവാഹത്തിന് മുമ്പ് താൻ ചെയ്തുകൊണ്ടിരുന്നത് നായികാ പ്രാധാന്യമുള്ള വേഷങ്ങൾ ഒന്നുമായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മ വേഷങ്ങൾ ചെയ്യാൻ മടിച്ചു നിൽക്കാറില്ല എന്നും താരം വ്യക്തമാക്കുന്നു. ബാലാമണി എന്ന സീരിയലിൽ ആണ് താരം ആദ്യമായി വില്ലത്തി വേഷം ചെയ്യുന്നത്. ആ സീരിയലിലെ കഥാപാത്രം വേഗം എല്ലാവർക്കും ഇഷ്ടം ആയതോടെയാണ് മഞ്ഞുരുകും കാലം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്.


അതിൽ കഥാപാത്രം ചെയ്തിരുന്ന ലാവണ്യ മാറിയപ്പോഴാണ് തന്നെ വിളിച്ചത്.ആ ക്യാരറ്റർ ഞാൻ ചെയ്താൽ പ്രശ്നമാകുമോ എന്ന് അന്ന് എനിക്ക് സംശയം ആയിരുന്നു. എന്തായാലും പ്രേക്ഷകർക്ക് കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. വർഷങ്ങളായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രങ്ങൾ കൊണ്ടാണ് ശ്രദ്ധേയയായത്. എന്നാൽ മഞ്ജുവിന്റെ കഴിവിനനുസരിച്ച് ഉള്ള കഥാപാത്രങ്ങൾ കിട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കി നിൽക്കുകയാണ്. താരം ബുള്ളറ്റ് ഓടിക്കുന്നതിന്റെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഉണ്ടായി. ഒരേ സമയം തന്നെ ഒന്നിലധികം കഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ മഞ്ജു നൽകിയ ഒരു അഭിമുഖത്തിൽ അല്പം പരാതിയും വ്യക്തമാക്കിയിരുന്നു.


ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് ശേഷം പലരും പറഞ്ഞു മഞ്ജു പിടിച്ചു കയറും എന്ന്. ആളുകൾ അവസരം തന്നാൽ മാത്രമല്ലേ അഭിനയിക്കാൻ കഴിയൂ… നല്ല അവസരങ്ങൾ വന്നാലും പാര വെക്കാൻ ആൾക്കാരുണ്ട് എന്നാണ് താരം തുറന്നുപറഞ്ഞത്.ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്രയും വർഷം സിനിമയും സീരിയലും ചെയ്തിട്ടും അമ്മ സംഘടനയുടെ ഒരു ആനുകൂല്യവും തനിക്ക് ലഭിച്ചിട്ടില്ല എന്നും താരം വ്യക്തമാക്കുന്നു. മഞ്ജു ആക്ടീവ് അല്ല എന്നാണ് ചോദിക്കുമ്പോൾ പറയാറുള്ളത്. പക്ഷേ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾക്ക് മാസാമാസം അക്കൗണ്ടിൽ പൈസ വരുന്ന കാര്യം തനിക്കറിയാമെന്ന് മഞ്ജു വ്യക്തമാക്കുന്നു. താനും ഭർത്താവും ഒരേ ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് എന്ന് ഒരിക്കൽ താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞതുമാണ്. ഇരുവരുടെയും വഴിയെ സഞ്ചരിക്കുകയാണ് മകനും. എന്നെ മാത്രം കാത്തോളണേ എന്ന ഷോർട്ട് ഫിലിമിൽ നായകനായെത്തുന്നത് മഞ്ജുവിന്റെ മകൻ ആധിയാണ്. ആദിയുടെ അമ്മയായിരുന്നോ മഞ്ജു എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത്.