മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവാര്യരെ നായിക ആക്കി സനൽകുമാർ സംവിധാനം ചെയ്യാൻ തീരുമാനിച്ച ചിത്രം ആയിരുന്നു കയറ്റം. എന്നാൽ അതിനു ശേഷം ആണ് സനൽകുമാറിന് ഒരുപാട് വിമർശങ്ങൾ ഏൽക്കേണ്ടി വന്നത്. മുൻപ് തന്നെ മഞ്ജുവിനോട് താൻ പ്രണയാഭ്യര്ഥന നടത്തിയെന്ന് സനൽ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ പിന്നിൽ മറ്റൊരു കാരണം ഉണ്ടെന്നു  സനൽ കുമാർ പറയുന്നു. തന്റെ ഈ സിനിമ പു റ ത്തിറങ്ങാതിരിക്കാൻ വേണ്ട കാര്യങ്ങൾ മറ്റുള്ളവർ ചെയ്യ്തിരുന്നു സനൽ പറയുന്നു.

മഞ്ജു തന്റെ ആ സിനിമ ചെയ്യാൻ സമ്മതിച്ചതായിരുന്നു, അതിലെ മറ്റുകഥാപാത്രങ്ങള്‍ക്ക് താരമൂല്യമുള്ള ചില ആര്‍ട്ടിസ്റ്റുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഓര്‍ത്തത് അതുവരെയുള്ള എന്റെ സിനിമാ യാത്രയില്‍ ഒപ്പം സഞ്ചരിച്ചവരെയാണ്.ഷാജി മാത്യു  പണം അയിച്ചുതരുന്നതല്ലാതെ അയാൾ ലൊക്കേഷനിൽ പോലും വരുകയില്ലായിരുന്നു. ഒരവസരം എന്ന് പറയുന്നത് എന്റെ ആഗ്രഹം ആയിരുന്നു. അത്തരം ഒരവസരം ആയിരുന്നു കയറ്റം എന്ന ചിത്രം മഞ്ജു ചെയാം എന്നു പറഞ്ഞത് സനൽ കുമാർ  പറയുന്നു.
സ്വസ്ഥമായി  സിനിമ എടുക്കാനുള്ള മോഹം എന്റെ മനസിൽ ഉണ്ടയിരുന്നെങ്കിലും  ഇതുവരെയും കൂടെ ഉണ്ടായിരുന്നവർ മറക്കാൻ എനിക്ക് കഴിഞ്ഞില്ല അതുകൊണ്ടു തന്നെ കയറ്റവും ഞാൻ  എന്റെ കൂടെ നിന്നവരോടപ്പം  സംവിധാനം ചെയ്യാൻ തീരുമാനിച്ചു, കയറ്റത്തിന്റെ ലൊക്കേഷനിൽ ഷാജി മാത്യു ഉണ്ടായിരുന്നു. പക്ഷേ ആ സിനിമ പൂര്‍ത്തിയായതോടെ ഞാനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകള്‍ മാറുന്നത് ഞാന്‍ കണ്ടു.എന്നാൽ എന്തൊക്കെയോ ദുരുഹതകൾ  നിറയുന്നു എന്ന് എന്റെ മനസിൽ തോന്നിയിരുന്നു, ഷാലു എന്ന ട്രാന്‍സ്ജെന്‍ഡറിന്റെ ഇനിയും തെളിയാത്ത കൊലപാതകത്തെ കുറിച്ച് സൂചന നല്‍കുന്നതുള്‍പ്പെടെയുള്ള വിശദമായ ഒരു പരാതി ഡിജിപിക്ക് കൊടുത്തെങ്കിലും അന്വേഷണം ഒന്നുമുണ്ടായില്ല. അതോടെ അതുവരെ അവിടെ എന്നോടൊപ്പമുണ്ടായിരുന്ന ആളുകള്‍ എനിക്കെതിരെ തിരിഞ്ഞു സനൽ കുമാർ പറഞ്ഞു.