Connect with us

General News

ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്?

Published

on

കഴിഞ്ഞ ദിവസം മരണപ്പെട്ട ട്രാൻജെന്ഡര് യുവതി അനന്യയുടെ മരണ വാർത്ത പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണ് ആവിശ്യമില്ലാത്തതിന് പോയിട്ടല്ലേ ഇങ്ങനെ സംഭവിച്ചത് എന്ന്, ഇപ്പോൾ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ മനോജ്.

ആദ്യം വേണ്ടത് Sex എന്താണ്, Gender എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തിൽ ഉൾപ്പെടുത്തുക. LGBTIQ+ ആൾക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടർമാരെ ഒന്നാം വർഷം ഫിസിയോളജി പഠിപ്പിക്കുമ്പോൾ മുതൽ പഠിപ്പിക്കുക. ഒരാൾ ട്രാൻസ് -ഹോമോ – ക്വിയർ ഒക്കെ ആവുന്നത് അയാളുടെ ചോയ്സ് അല്ലാന്നും മനോരോഗമോ ശരീരരോഗമോ അല്ലാന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാൽ ട്രാൻസ്-ഹോമോ ഫോബിയകൾ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്നമാണെന്നും പഠിപ്പിക്കണം. ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളേൽ കെട്ടിയാലൊന്നും ഒരാൾ modern medicine ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവൽ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ൽ ജീവിക്കുന്ന ഒരു well dressed homo sapien മാത്രം.ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്.

ഈ പറഞ്ഞത് ഡോക്ടർമാർക്ക് മാത്രമല്ലാ, സകല മനുഷ്യർക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷെ ഡോക്ടർമാർക്കു പോലും അതില്ലായെങ്കിൽ സമൂഹത്തിൽ നിന്നും ‘ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?’, ‘ഉള്ളതും വച്ചിരുന്നാ പോരേ?’ എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല. ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്? ട്രാൻസ്- ഹോമോ സെൻട്രിക് ആയിട്ടുള്ള ആരോഗ്യസേവന സൗകര്യങ്ങൾ സർക്കാർ തലത്തിൽ നിലവിൽ വരണം. ഓരോന്നിനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണം. ഒരു വ്യക്തി ഏതു പ്രായത്തിലാണെങ്കിലും തന്റെ gender / sexuality identify ചെയ്ത് താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർക്ക് സൗഹാർദ്ദപരമായി സമീപിക്കാൻ പറ്റുന്ന ഒരു സംവിധാനം. ചികിത്സ വേണ്ടവർക്ക് അത് ലഭ്യമാക്കാനും ശരിയായ ശാസ്ത്രീയമായ ചികിത്സകൾ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആ സംവിധാനത്തിന് കഴിയണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക സ്കീമുകൾ സർക്കാർ ഏർപ്പെടുത്തേണ്ടി വരും. പിച്ചയെടുത്തും സെക്സ് വർക്ക് ചെയ്തും സ്വകാര്യതയെ പോലും പണയം വച്ച് പണം യാചിച്ചും സ്വന്തം ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തി കൂടുതൽ ദുരിതത്തിലാവുന്ന അവസ്ഥ പൂർണമായും ഒഴിവാക്കുന്ന ഒരു സംവിധാനം വരണം. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉൾപ്പെടെയുളള ചികിത്സ മുഴുവൻ സർക്കാർ സൗജന്യമാക്കിയതുപോലെ ഒരു സംവിധാനം.

കേരളത്തിൽ ചുരുങ്ങിയത് 2 സർക്കാർ മെഡിക്കൽ കോളേജുകളിലെങ്കിലും ഇവർക്കുവേണ്ട എല്ലാതരം ചികിത്സകളും ഉറപ്പുവരുത്തുക. ഈ മനുഷ്യരെ പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ തന്നെ മുന്നോട്ടുവന്ന് ഡോക്ടർമാരെ ഇക്കാര്യത്തിന് വേണ്ടി പ്രത്യേകം ട്രെയിൻ ചെയ്യിപ്പിച്ച് experts ആക്കുക. ഇവർക്കുവേണ്ട Speciality ഓപ്പികൾ തുടങ്ങുക, സ്കൂൾതലം മുതലുള്ള പാഠപുസ്തകങ്ങളിൽ sex/gender/sexuality സംബന്ധിച്ച ശാസ്ത്രീയമായ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക. ഇതൊക്കെ ചെയ്താലും തലച്ചോറ് പരിണമിക്കാത്തവർ സമൂഹത്തിൽ കുറച്ചെങ്കിലും പിന്നെയും കാണുമെന്ന് നമുക്കറിയാം. ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ടല്ലോ. അവരെ അവഗണിക്കാനേ പറ്റൂ..
മാറ്റം വരട്ടെ. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ

Advertisement

General News

എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും

Published

on

By

ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്, പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല എന്നാണ് ശ്രീലക്ഷിമി ചോദിക്കുന്നത്, ഇന്ന് സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളെകുറിച്ചാണ് താരം തുറന്നെഴുതിയിരിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള കേരള പോലീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ വലിയ വിവാദമായിരുന്നു. വ്യാജ ഐഡികളെ എങ്ങനെയാണു കണ്ടെത്തുക, സൈബര്‍ ഇടങ്ങളില്‍ എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതയായിരിക്കുക എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തില്‍ സ്ത്രീകളെ മാത്രം അനുസരണ പഠിപ്പിക്കാനും നടക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ് ശ്രീലക്ഷ്മി

ഉപദേശം നിങ്ങളെന്തിനാണ് ഈ പെണ്‍പിള്ളേര്‍ക്ക് മാത്രം കൊടുക്കുന്നത്…. പെണ്‍പിള്ളേര്‍ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രൈംന് ഇരകളായ പെണ്‍കുട്ടികളെ പിന്നേം പിന്നേം ഉപദേശിച്ച് ‘നേരേ’യാക്കാന്‍ ശ്രമിക്കുന്ന ഊള സിസ്റ്റം നിര്‍ത്തേണ്ടതാണ്. വീട്, നാട്, സ്‌കൂള്‍, കോളേജ്, പൊതുവിടം, പോലീസ് സ്റ്റേഷന്‍ ഇങ്ങനെ എവിടെ പോയാലും ഉപദേശത്തിന് മാത്രം ഒരു പഞ്ഞവും ഇല്ല. ഞങ്ങളുടെ വസ്ത്രവും പ്രണയവും സമയവും വിദ്യാഭ്യാസവും ഒക്കെ ഞങ്ങള്‍ തിരഞ്ഞെടുക്കും.

പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല. നിയമപരമല്ലാത്ത കുറ്റം ചെയ്യുന്നവരെ പിടിച്ച് ഉപദേശിക്കുക.അത് ഏത് ജെന്‍ഡറില്‍ പെട്ട ആളാണെങ്കിലും. അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമുളളപോലെ ഞങ്ങള്‍ നടക്കണം എന്ന് വാശിപിടിച്ചാല്‍ അതിവിടെ നടക്കാന്‍ പോകുന്നില്ല. എല്ലാ മേയില്‍ ഷോവനിസ്റ്റുകളോടും പറയുന്നതാണ്.

Continue Reading

Recent Updates

Trending