Connect with us

Film News

ഏതാ ഈ പെൺകുട്ടി, മീനാക്ഷിക്കൊപ്പമുള്ള ദിലീപിന്റെ പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

Published

on

മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപ്, ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്,സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു, നടി മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്.ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.

വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു, ഇപ്പോൾ ദിലീപിന്റെയും മീനാക്ഷിയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മകൾ മീനാക്ഷിക്കൊപ്പം പെൺവേഷം കെട്ടി നിൽക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണാനായി സാധിക്കുന്നത്. ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ മായാമോഹിനി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആകണം ചിത്രം എടുത്തിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. വലിയ രീതിയിൽ ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞു മീനാക്ഷിക്കൊപ്പം ദിലീപ് അമ്മവേഷം കെട്ടി എത്തിയ ചിത്രം. വലിയ സ്വീകാര്യത യോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്.

Film News

മമ്മൂട്ടി ചിത്രത്തിനായി കള്ളനോട്ടടിച്ച കലാസംവിധായകൻ.

Published

on

By

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങി നിരവധി താരമൂല്യം ഉള്ള നടൻമാർ അണിനിരന്ന ചിത്രമാണ് രാക്ഷസരാജാവ്. ഓണ വിരുന്നായി എത്തിയ ചിത്രം ബിഗ്ഗ് സ്‌ക്രീനിൽ വൻ വിജയമാണ് കൈവരിച്ചത്.

ഇപ്പോഴിതാ സിനിമയുടെ കലാസംവിധായകനായ എം ബാവ സിനിമയിലെ അറിയാകഥ തുറന്ന് പറയുകയാണി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ബാവയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച്‌ കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ പങ്കുവെച്ച്‌ കൊണ്ട് എം ബാവ പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ നോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത്ര അധികം നോട്ടുകൾ ആരും തന്നെ തന്ന് സഹായിച്ചിരുന്നില്ല. പൊതുവെ കളർ ചെയ്‌ത നോട്ടുകളാണ് സിനിമക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉള്ള നോട്ടുകൾ ഉപയോഗിക്കാൻ സംവിധായകൻ വിനയൻ സമ്മതിച്ചില്ല. പിന്നീട് നോട്ടുകൾ അച്ചടിക്കാം എന്ന രീതിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രെസ്സിൽ പ്രിന്റ് ചെയ്യുകയായിരുന്നു. ഇതിനായി സ്‌ക്യൂരിറ്റി ഗഡിനെ വരെ നിർത്തേണ്ടി വന്നു. ഈ നോട്ടുകൾ പുറത്തു പോയിരുന്നേൽ സംവിധായകനും, ഞാനും, നിർമ്മാതാവും ഉൾപ്പെടെ എല്ലാരും അകത്ത് പോയിരുന്നേനെ എന്നും എം ബാവ പറഞ്ഞു.

Continue Reading

Recent Updates

Trending