Connect with us

Film News

മഞ്ജുവിനെ കെട്ടിപിടിച്ച് മീനാക്ഷി, വൈറലായി അമ്മയുടെയും മകളുടെയും ചിത്രം

Published

on

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്. അച്ഛനേയും അമ്മയേയും പോലെ അഭിനയമായിരുന്നില്ല മകളെ ആകര്‍ഷിച്ചത്. പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള തീരുമാനമായിരുന്നു മീനൂട്ടിയുടേതെന്നായിരുന്നു ദിലീപ് പറഞ്ഞത്.അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്.

ആയിഷ നാദിര്‍ഷയുടെ വിവാഹം ഇവരെല്ലാം വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷി ദിലീപിനൊപ്പം ആണെങ്കിലും മഞ്ജുവും മീനാക്ഷിയും വീണ്ടും ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ,ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛന്റെ കൂടെ പോവുകയായിരുന്നു. ഇപ്പോള്‍ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി. ഈ അടുത്ത് മീനാക്ഷിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി സജീവമായി തന്നെ ഉണ്ടായിരുന്നു മീനാക്ഷിക്കൊപ്പം നടി നമിത പ്രമോദും ഉണ്ടായിരുന്നു. ഇവരുടെ ഡാന്‍സ് വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയുടേയും ഒരു പഴയ ചിത്രമാണ് . മഞ്ജു വാര്യര്‍ ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. മകളെ നെഞ്ചിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന്റേയും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Film News

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

Published

on

By

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Continue Reading

Recent Updates

Trending