കോമഡി സ്റ്റാർസ് എന്ന റിയാലിറ്റിഷോയിലൂടെ മീര അനിൽ എന്ന നടി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാണ്. കോമഡി സ്റ്റാർ എന്ന ഷോയ്ക്ക് ഒപ്പം വളർന്ന താരമാണ് മീര എന്ന് നിസ്സംശയം പറയുവാൻ സാധിക്കും. കോമഡി സ്റ്റാർസിന് പുറമേ നിരവധി സ്റ്റേജ് ഷോകളിൽ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. വർഷങ്ങളായി കോമഡി സ്റ്റാർസ് പരിപാടിയിലെ അവതാരികയായി നമ്മുടെ സ്വീകരണമുറിയിലെ മുഖമായി തന്നെ മീര മാറി കഴിഞ്ഞിരിക്കുകയാണ്. താരത്തിൻറെ വിവാഹ വിശേഷങ്ങൾ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ താരം സജീവസാന്നിധ്യമാണ്. എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.


ഇരുവരും ആഡംബര ബൈക്ക് സ്വന്തമാക്കിയ വിശേഷവും അത്തരത്തിൽ ആളുകളെ അറിയിച്ച കാര്യമാണ്. ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ ബൈക്കാണ് ഇതെന്നും കുടുംബത്തിലെ പുതിയ അതിഥി ആണെന്ന് മീര ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ബെനെല്ലിയുടെ ആഡംബര ബൈക്ക് ആണ് മീരയും വിഷ്ണുവും വാങ്ങിയത്. രണ്ടുപേർക്കും യാത്ര ഇഷ്ടമാണെന്നും വണ്ടികളോട് പ്രത്യേക താത്പര്യം ഉണ്ടെന്നും മീര നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവ് വിഷ്ണു തന്നെക്കാൾ വലിയൊരു യാത്ര ഭ്രാന്തനാണ്. ഞങ്ങളൊരുമിച്ച് ഒരുപാട് യാത്രകൾ ഇതിനോടകം നടത്തിയെങ്കിലും ഇതുവരെ ഇന്ത്യക്ക് പുറത്തുപോകാൻ സാധിച്ചിട്ടില്ലെന്ന സങ്കടവും മീര വ്യക്തമാക്കിയിരിക്കുന്നു. കോവിഡ് കാലത്ത് ആയിരുന്നു വിവാഹം നടന്നിരുന്നത്. അതുകൊണ്ടുതന്നെ യാത്രകളൊക്കെ മാറ്റിവച്ചിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്.


ഭക്ഷണത്തെ വളരെയധികം ഇഷ്ടപ്പെടുന്ന മീര തൻറെ ശരീര ഭാരം കുറച്ചതിൻറെ രഹസ്യവും ആരാധകരുമായി പങ്കുവെച്ചിരുന്നു. നന്നായി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാനുള്ള തീരുമാനം എടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും ഒപ്പംകൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ് നോക്കുന്നതെങ്ങനെ എന്നാണ് മീര ചോദിക്കുന്നത്. എങ്ങനെയാണ് രണ്ടുപേരും ഭാരം കുറച്ചത് എന്നും ചെയ്ത ഡയറ്റ് വർക്കൗട്ട് മീര യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. നിരവധി വിദേശയാത്രകളും സ്റ്റേജ് ഷോകളും ചെയ്തിട്ടുള്ള മീര ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള തൻറെ വിദേശ യാത്രകളെ പറ്റി ഉള്ള അനുഭവമാണ് വ്യക്തമാക്കിയിരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയെങ്കിലും അവതാരികയായി തിളങ്ങി നിൽക്കുകയാണ് മീര. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാക്കിയത്.


നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകൾ ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകൾ എന്ന് മീര വ്യക്തമാക്കുന്നു. അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ദുബായിൽ തന്നെ ഏതാണ്ട് 50 മുതൽ 60 സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്യാൻ സാധിച്ചു എന്നത് വലിയ ഒരു അനുഗ്രഹം ആയി കാണുന്നു എങ്കിലും ലാൽ സാറുമായി ചേർന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകൾ കുറച്ചുകൂടി രസകരമായി തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹത്തിൻറെ ജോലിയോടുള്ള ആത്മാർത്ഥതയും സഹപ്രവർത്തകരായ തങ്ങൾ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്.ഷോ അവസാനിച്ചു കഴിഞ്ഞാൽ എല്ലാവരെയുംകൂട്ടി പുറത്ത് കറങ്ങാൻ പോകുന്ന അദ്ദേഹം എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോൾ ചോക്ലേറ്റ് ആയിരിക്കും. ഒരു ചെറിയ ഗിഫ്റ്റ് എങ്കിലും വാങ്ങി തരാതെ അദ്ദേഹം തിരികെ മടങ്ങുകയില്ല. ഇപ്പോഴും അദ്ദേഹം വാങ്ങിത്തന്ന മിഠായികളുടെ കവറുകൾ സുരക്ഷിതമായി തന്നെയുണ്ട്. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ലാലേട്ടനൊപ്പം ഉള്ള ഓരോ യാത്രയും എന്ന് മീര പറയുന്നു.