മലയാളികൾക്കു മൂളുവാൻ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധയകാൻ ആണ് ജോൺസൻ മാഷ്.അദ്ദേഹം കൂടുതലും പത്മരാജനും, സത്യൻ അന്തിക്കാടിന് വേണ്ടിയുമാണ്. ആരവം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി സിനിമയിൽ സംഗീത സംവിധാനം ചെയ്യുന്നത്. രണ്ട് തവണ ദേശീയ പുരസ്‌കാരവും അഞ്ച് തവണ കേരള സംസ്ഥാന പുരസ്‌കാരവും ജോണ്‍സണ്‍ മാഷിനെ തേടിയെത്തി.ജോണ്‍സണ്‍ മാഷിന്റെ വിയോഗത്തിന് പിന്നാലെ രണ്ട് മക്കളും ലോകത്തോട് വിട പറഞ്ഞ് പോയപ്പോള്‍ ജീവിതത്തില്‍ തനിച്ചായതാണ് ഭാര്യ റാണി.


ഇപ്പോൾ തന്റെ പ്രിയപെട്ടവരുടെ ഓർമകൾ പങ്കു വെക്കുകയാണ് റാണി ജോൺസൻ. അദ്ദേഹം ഒരു സംഗീത സംവിധയകാൻ എന്നറിയാതെയാണ് അദ്ദേഹത്തിന്റെ കൈ പിടിച്ചു ജീവിതത്തിൽ എത്തിയത്. അവസാന അഭിമുഖത്തിൽ വരെ പെണ്ണ് കാണാൻ ചെന്നപ്പോൾ നാണം കെടുത്തിയ കഥ ജോൺസൺ മാഷ് പറയുമായിരുന്നു.കല്യാണം കഴിഞ്ഞ് ആദ്യ വർഷമാണ് ‘ഓർമ്മയ്ക്കായ്’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ചേട്ടന് സംസ്ഥാന പുരസ്കാരം കിട്ടിയത്. ഈ പുരസകരം ലഭിച്ചപോൾ അദ്ദേഹം പറഞ്ഞത് റാണിയുടെ ഭാഗ്യം കൊണ്ടാണ് എന്നാണ്.


പാടാൻ കഴിവില്ലെങ്കിലും എനിക്ക് പാട്ട് കേൾക്കുന്നത് ഇഷ്ട്ടമാണ് റാണി പറയുന്നു. ചിത്രയും ജയേട്ടനുമെല്ലാം ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ട്. പ്രാർഥനയിലാണ് മുന്നോട്ടുള്ള ജീവിതം. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ മുന്നോട്ടു പോകാൻ ഊർജം തരുന്നത് ദൈവത്തിലെ ആശ്രയമാണ്. ചേട്ടന്റെ ഒരു പാട്ടെങ്കിലും ഞാൻ കേൾക്കാത്ത ദിവസമില്ല. എവിടെ തിരിഞ്ഞാലും ചേട്ടനെ ഓർക്കും. അവരാരും എന്നെ വിട്ടു പോയിട്ടില്ല റാണി പറയുന്നു.