നടിയും ,മോഡലുമായ ഷഹാന അവസാനമായി അഭിനയിച്ചത് നടൻ മുന്നയോടൊപ്പം ആയിരുന്നു, താരത്തിന്റെ മരണം തന്നെ ഒരു ഞെട്ടലോടെ ആണ് മുന്ന അറിഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഷഹനയോടുള്ള തന്റെ  ആ സങ്കടം അറിയിച്ചത്. താരത്തിന്റെ കുറിപ്പ്..  നീ  ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ വളരെ ഞെട്ടലോടെ ആണ് ഞങ്ങൾ നിന്നത്. ഞങ്ങൾ ആദ്യം ഒരുമിച്ചെടുത്ത ചിത്രം, നിന്റെ കൂടെ അഭിനയിച്ചപ്പോൾ നല്ല ഓർമകളാണ് ,നിന്നെ വളരെയധികം മിസ് ചെയ്‌യും. ഞങ്ങളുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും മുന്ന കുറിച്ച്.


നിന്റെ അന്ത്യം ധാരുണ്യമായ അന്ത്യം ആയിപോയി. ഇത് നമ്മളുടെ ലാസ്‌റ് ചിത്രം ആണെന്ന് കരുതിയിരുന്നില്ല,ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു.സത്യം ഉടൻ പുറത്തു വരണം നടൻ പറഞ്ഞു.


ഷഹന വളരെ ചെറുപ്പം ആയിരുന്നു, ഷഹ്നയുടെ അന്ത്യത്തിനുണ്ടയ കാരണം വേഗം പുറത്തു വരണം. നിങ്ങൾ ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ ഒരിക്കലും കഴിയുന്നില്ല. പറയാൻ ഒരു വാക്കുകളും കിട്ടുന്നില്ല ,പ്രാർത്ഥന മാത്രമേ ഉള്ളു വേദനയോടു മുന്ന പറഞ്ഞു. കോഴിക്കോട് പറമ്പിൽ ബസാറിൽ വാടക വീട്ടിൽ ആയിരുന്നു ഷഹാനയെ മരിച്ച നിലയിൽ കണ്ടിരുന്നത് . സംശയം തോന്നലിന്റെ പേരിൽ ഇപ്പോൾ ഭർത്താവ സജാദിനെ ചോദ്യം ചെയ്യുകയാണ് പോലീസ്.