മലയാളസിനിമയിലെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരദമ്പതികൾ ആണ് മേനക സുരേഷും, സംവിധയകാൻ സുരേഷ് കുമാറും. ഇപ്പോൾ ഇവരുടെ ഒരു സന്തോഷ് വാർത്തയാണ് പുറത്തുവരുന്നത്, ഒരേ ദിവസം തന്നെ ഇരുവരും പിറന്നാൾ ആഘോഷിച്ചു, ഇതൊരു അത്യപൂർവ കാഴ്ച്ച എന്ന് മക്കളായ രേവതിയും, കീർത്തി സുരേഷും. അമ്മക്കും,അച്ഛനും പിറന്നാൾ ആഷ്‌മസിച്ചു കീർത്തിയും, രേവതിയും.


ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്, സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായി  ആഘോഷിക്കുക ,ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ’’ എന്നായിരുന്നു രേവതി കുറിച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു.
ഇരുവരുടയും പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും, ചിത്രങ്ങളും മക്കളായ കീർത്തിയും, രേവതിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികൾ എന്നായിരുന്നു നടിയായ കീർത്തി സുരേഷ് പങ്കുവെച്ചത്. ഒരുകാലത്തു ഹിറ്റ് സിനിമയിലെ നായിക ആയി എത്തിയിരുന്നു നടിയായിരുന്നു മേനക, അതുപോലെ തന്നെ ഹിറ്റ് സിനിമകളുടെ നിര്മാതാവായിരുന്നു സുരേഷ് കുമാറും.