Connect with us

Film News

ഇത് പൊളിക്കും ഞാൻ ഒരു മലയാള സിനിമക്കും വേണ്ടിഇത്രയും കാത്തിരുന്നിട്ടില്ല. മിന്നൽ മുരളി ബോണസ് ട്രെയിലർ പുറത്തുവിട്ടു

Published

on

ടോവിനോതോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ബോണസ് ട്രയിലർ പുറത്തു വിട്ടു .ചിത്രം റിലീസ്ചെയ്യാൻ കുറച്ചു ദിവസം ബാക്കി ഉള്ളപ്പോളാണ് ബോണസ്ട്രെയിലർ പുറത്തു വിട്ടത്. മിന്നൽ മുരളി ചിത്രത്തിന്റെ സംവിധയകാൻ ബേസിൽ  ജോസഫ്,സോഫിയ പോളാണ്  നിർമ്മാണവും ചെയ്തിരിക്കുന്നത്. ഇത്രയും നാൾ കോമഡിയും ,സൂപർ ഹീറോയും ആയിരുന്നു ട്രെയിലറിലും  ടീസറിലും നിറഞ്ഞിരുന്നെതെങ്കിൽ ഇത് വൈകാരിക രംഗങ്ങൾക്ക് വഴിമാറിയിരിക്കുകയാണ്. ടോവിനോതോമസിനെ നായകനാക്കി ബേസിൽ ജോസെഫ് സംവിധാനം ചെയ്ത് ചിത്രം ഡിസംബർ 24നെ നെറ്റ് ഫ്ലിക്സിൽ റിലീസ്ചെയ്യും.മിന്നൽമുരളിയെ കാത്തിരുന്നവർക്ക് ഡ്രയിലർ ഒരു പുത്തൻ ആവേശമാണ് പകരുന്നത്. ഈ പ്രാവശ്യം ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് ഒരു തീ പിടിത്തമാണ്.

റിലീസ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ ട്രെയലർ ലക്ഷകണക്കിനാളുകളാണ് കണ്ടത്. മിന്നൽ മുരളിയുടെ കമന്റ് ബോക്സിലുള്ള കമന്റുകളുടെ ഒരു നിരതന്നെയാണ് ഉള്ളതേ. ട്രെയ്‌ലർ കണ്ടിട്ട് എന്തൊക്കെ പറഞ്ഞാലുംതീയറ്റർറിലീസ് ഇല്ലാത്തതു വളരെ നഷ്ട്ടമാണ് .ഇപ്പോളാണ് ഒരു സൂപർ ഹീറോ പടത്തിന്റെ ഫീൽ കിട്ടിയത്. ഇതുപൊളിക്കും ഞാൻ ഒരു മലയാള സിനിമക്ക് വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല.തീയറ്റർ റിലീസ് വേണമെന്ന് ആഗ്രെഹിച്ച പടം എന്നാൽ ട്രെയ്‌ലർ കണ്ടപ്പോളാണ് ഒരു സമാധാനം കിട്ടിയത്. ഇങ്ങെനെ പോകുന്ന കമന്റുകൾ. മിന്നൽ അടിക്കാൻ അവൻ എത്തുന്നു ഒപ്പം ആരാധകരുടെ സന്തോഷത്തിനായി വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ,പടയോട്ടം ,ബാംഗ്ലൂർഡേയ്സ് എന്നി ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റെർസ് ബാനേഴ്സിൽ സോഫിയ പോൾ നിർമിച്ച ചിത്രമാണ് മിന്നൽ മുരളി

 

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending