മലയാള സിനിമയിൽ നടൻ ടോവിനയുടയും സംവിധയകാൻ ബേസിലിന്റെയും കരിയർ തന്നെ മാറ്റിമറിച്ച സിനിമയാണ് മിന്നൽ മുരളി .മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ ?സൂപർ ഹീറോ സിനിമയിലൂടെ സൂപർ സ്റ്റാർ പദവി കൈ വന്നോ ?ചിത്രത്തിൽ വില്ലനയായ ഗുരു സോമസുന്തരത്തെ എങ്ങനെ കണ്ടെത്തി എന്നിങ്ങനെഉള്ള  ചോദ്യങ്ങൾക്ക് ഉത്തരവുമായി ടോവിനോയും ബേസിലും ഗുരു സോമസുന്തരവു ആദ്യമായി ഒന്നിച്ചു മിന്നൽ മുരളിയുടെ റിലീസിന് ശേഷം സംസാരിക്കുന്നു .മിന്നൽ മുരളിയുടെ ഹൈലൈറ്റ് ആ ബീജീ യം  എന്തുകൊണ്ട് നിർത്തലാക്കി എന്ന ചോദ്യത്തിനിടയിലാണ് മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടെന്നുമുള്ള കാര്യം ബേസിൽ ജോസഫ് പറഞ്ഞത് .ആ ബി ജി എം  വരും എല്ലാം കൂടി ഒരു സിനിമയിൽ ഉൾപെടുത്തേണ്ടതില്ലല്ലോ .

ഗുരുവിന്റെ വില്ലൻ കഥാപത്രത്തെ കുറിച്ച് ബേസിലിനു പറയാൻ ഉള്ളത് ഇങ്ങനെ ഈ സിനിമയിൽ ഏറ്റവുമധികം പ്രശംസ ലഭിക്കുക വില്ലനായിരിക്കും എന്ന് ആദ്യമേ അറിയാമായിരുന്നു. അത്തരത്തിൽ നല്ല രീതിയിൽ എഴുതപ്പെട്ട കഥാപാത്രം തന്നെയാണ് ഗുരു സാറിന്റെത്. അങ്ങനെയൊരു കഥാപാത്രവും കഥയുമായി ഗുരു സാറിനെ സമീപിച്ചപ്പോൾ അത് പത്തിരട്ടിയായി വളരുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ അതൊന്നു കൂടി വ്യക്തമായി. പല ഭാഷകളിൽ അഭിനയിക്കുകയും പ്രഗത്ഭരായ പല നടീനടന്മാരെയും ട്രെയിൻ ചെയ്യിപ്പിക്കുകയുംചെയ്ത വെക്തി കൂടിയാണ് ഗുരു സാർ .

പല റിസ്കി ഷോട്ടുകളും അതിൽ ഉണ്ടായിരുന്നു അതെല്ലാം ആസ്വാദിക്കാൻ പറ്റിയത് ഈ ചിത്രത്തിന്റെ സംവിധയകനോടും  സമീർ താഹയോടും  ആണ് നന്ദി പറയേണ്ടത് .സൂപർ ഹീറോ ആയി മാറിയോ എന്ന ചോദ്യത്തിന് ടോവിനോ നൽകിയ മറുപടി സൂപ്പർ ഹീറോ എന്നതിലുപരി ഉത്തരവാദിത്വങ്ങൾ വർധിച്ചു. എന്തൊക്കെ വന്നാലും പരിപാടികൾ പഴയതൊക്കെ തന്നെ. പുതിയ സിനിമകൾ ചെയ്യുക, സിനിമകളുടെ വിജയം ആഘോഷിക്കുക, പരാജയങ്ങൾ ഉണ്ടായാൽ അഭിമുഖീകരിക്കുക, പിന്നെയും അടുത്ത സിനിമ ചെയ്യുക. അതൊക്കെ തന്നെ. എന്നാൽ ഈ വിജയം, അതിലൊരു രസം ഉണ്ട് .അതോടൊപ്പം തന്റെ ഉത്തരവാദിത്വും തുടുങ്ങുകയാണ് .മിന്നൽ മുരളി സിനിമാക് ശേഷം പുറത്തുള്ളവരും അഭിനന്ദിച്ചു എത്തിയിരുന്നു .അതൊക്ക തന്നെ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നി .