ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആണ്, മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ് ഇപ്പോൾ,മുമ്ബ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. “നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ”, എന്ന് മോഹന്‍ലാല്‍ തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

നരേന്ദ്ര മോദി ഇതുവരെ തന്റെ ഭരണകാലത്ത് വികസനത്തിലും നല്ല ഭരണത്തിലും നിരവധി പുതിയ അധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്, ഇന്ത്യയെ ശക്തവും സമ്ബന്നവും അഭിമാനകരവുമായ രാജ്യമാക്കി മാറ്റുക എന്ന തന്റെ ആഗ്രഹം അദ്ദേഹം നിറവേറ്റട്ടെ എന്ന് ആശംസിക്കുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകള്‍ നേരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മാഭാരതിയോടുള്ള സമര്‍പ്പണം അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പിനും വഴികാട്ടിയായി. ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇങ്ങനെയുള്ള നേതൃത്വം ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.’

അതേസമയം, പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിന് മുന്നോടിയായി, രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുന്നതിന് സംഘടിതമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന സമ്മാനം നല്‍കി. ഇത് പ്രധാനമന്ത്രിയുടെ ജന്മദിന സമ്മാനമായിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈ മാസം 17 മുതല്‍ ഒക്ടോബര്‍ 7 വരെ രാജ്യമാകെ നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കമെന്ന് ബിജെപി കേരള ഘടകം അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ , സേവന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കല്‍, അവരെ പങ്കെടുപ്പിച്ച്‌ വിവിധ പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തുമെന്നാണ് ബിജെപി അറിയിച്ചത്.