മലയാള സിനിമ പ്രേമികൾക്ക് ഇഷ്ടമുള്ള രണ്ടു നായകന്മാരാണ് സൂപർ സ്റ്റാർസ്ആയ മോഹൻലാലും മമ്മൂട്ടിയും. ഇപ്പോൾ മോഹൻലാൽ നായകനായ ആറാട്ട് റിലീസ് ആയി ഇനിയും മമ്മൂട്ടി ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എന്നാൽ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം മാർച്ച് മൂന്നാം തീയതിയാണ് റിലീസിനെ എത്തുന്നത്. താരത്തിന് കൂടതെ നിരവധി നായികാ നായകന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഭീഷ്മ പര്‍വത്തിന് വേണ്ടി മോഹന്‍ലാലിന്റെ ചിത്രം ഉപേക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മോഹൻ ലാലിൻറെ ട്വൽത് മാൻ ആയിരുന്നു ലോക്ക് ഡൗണ് സമയത്തു വന്നത്. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ട്വല്‍ത്ത് മാനിന്റെ കഥയൊക്കെ കേട്ടു ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയൊക്കെ തീരുമാനിച്ചു.

എന്നാൽ രണ്ടു സിനിമ സംവിധായകർക്കും നല്ല ടെൻഷൻ ആയിരുന്നു. ഒരു രീതിയിലും പറ്റില്ല എന്ന ആശങ്കയിൽ ആയിരുന്നു ഇരുവരും. ഞാൻ ഇത് ജിത്തു ചേട്ടനോട് ചെന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു ഇല്ല രണ്ടുപേരും ഇവിടെ താനെ നിക്കണം എന്ന് എന്നാൽ എനിക്ക് ഈ കാര്യം ചെന്ന് അമലിനോട് പറയാൻ പറ്റില്ല. അങ്ങനെ ഒരു പടമേ ചെയ്യാന്‍ പറ്റൂ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അങ്ങനെ ഭീഷ്മ പർവ്വത്തിൽ അഭിനയിക്കുവായിരുന്നു  വെന്നും ഷൈന്‍ ടോം പറയുന്നു.