ഇന്ത്യൻ സിനിമയുടെ നായകൻ  അമിത ബച്ചനെ പിറന്നാൾ ആശംസകൾ നൽകി നടൻ മോഹൻലാൽ. താൻ അടക്കമുള്ള താരങ്ങൾക്  പ്രോചോദനത്തിന്റെ  തണൽ മരം ആണ്, കൂടാതെ അദ്ദേഹത്തോടൊപ്പം  സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യം ആണെന്നും മോഹൻലാൽ പറയുന്നു,  80  വര്ഷം അദ്ദേഹം ജീവിച്ചു എന്നതിലുപരി  50  വർഷത്തിലധികം അദ്ദേഹത്തിന് അകത്തും പുറത്തുമുള്ള  ആരാധകരെ ഒരു നടൻ എന്ന നിലയിൽ  സന്തോഷിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മോഹൻലാൽ പറയുന്നു.

ചെറുപ്പമുതൽ   ഞാൻ  അടക്കമുള്ള വരുടെ  സ്ക്രീൻ ഐക്കൺ ആയിരുന്നു അദ്ദേഹം , നമ്മളുടെ ഇന്ത്യൻ സിനിമയുടെ ഒരു ബോളിവുഡ്  ബിഗ് ബി തന്നെ. ഞാൻ അടക്കമുള്ള  നടന്മാർക്ക് അദ്ദേഹം പ്രോചോദനത്തിന്റെ തണൽ മരം തന്നെയാണ്. കാലത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത ഒരു പ്രതിഭാസം. ശരിക്കും പറഞ്ഞാൽ ഇന്ത്യൻ സിനിമയുടെ ഒരു അത്ഭുത പ്രതിഭാസ൦. ഇങ്ങനെയുള്ള  വാക്കുകൾ അദ്ദേഹത്തിന്റെ  പ്രതിഭാസത്തെ  വിലയിരുത്തുമ്പോൾ അതിനേക്കാൾ മുകളിലാണ് അദ്ദേഹം എന്ന് നമ്മൾ അറിയുക.

അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യാൻ കഴിഞ്ഞതു എന്റെ ഭാഗ്യമാണ്.  അതിലൊന്ന്  ഹിന്ദിയും, ഒന്ന് മലയാളവുമായിരുന്നു ഇതെന്റെ ജീവിതത്തിലെ സുകൃതം തന്നെ മോഹൻലാൽ പറയുന്നു. എൺപതാം ജന്മദിനം ആഘോഷിക്കുന്ന  ഇന്ത്യൻ സിനിമയുടെ ബിഗ് ബി ക്ക്  എന്റെ  ഹൃദ്യത്തിനുള്ളിൽ ആശംസയുടെ റോസാദളങ്ങൾ  ഞാൻ സമർപ്പിക്കട്ടെ. ഇനിയുമേറെ വര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ അഭിനയപ്രതിഭ കൊണ്ട് രസിപ്പിക്കാന്‍ ജഗദീശന്‍ അദ്ദേഹത്തിന് അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.