ദൃശ്യം 2 വിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. വളരെയധികം  ആകാംഷ നിറച്ചുകൊണ്ടു  പുതിയ പ്രോമോ എത്തികഴുഞ്ഞു.ജീത്തു ജോസഫ്  പല  തരത്തിലുള്ള ട്വിസ്റ്റുകളുമായി പ്രേക്ഷകരെഞെട്ടിക്കാറുമുണ്ട് .ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്

Mohanlal And Jithu Joseph

പുതിയ പ്രമോയില്‍ ഉണ്ണി മുകുന്ദനെയാണ് കാണിക്കുന്നത്  തോക്കിലേക്ക് തിരി നിറക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ തന്നെ ഇതിൽ വില്ലൻ ഉണ്ണി ആണോ എന്ന് ആരാധകർ ചിന്തിക്കുന്നു .സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍  ചിത്രം കൂടെ ആണ് .ജിത്തു ജോസഫ് , മോഹൽലാൽ കൂട്ടുകെട്ടിൽ വരുന്ന ത്രില്ലർ ചിത്രം ആയിരിക്കും ട്വല്‍ത്ത് മാൻ .കെ.ർ കൃഷ്ണകുമാർ രചന ചെയ്ത ചിത്രം കൂടെ ആണ് .

Mohanlal

ഒരു വര്ഷമായി ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ആണ്  .2021 ഒക്ടോബറിൽ തുടങ്ങിയ ഷൂട്ടിംഗ്  തീർന്നു എപ്പോൾ റിലീസിനു ഒരുങ്ങുകയാണ് . മോഹൻലാൽ ആണ് പ്രധാന കഥാപാത്രം ആയി എത്തുന്നത് .ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ , സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്   .ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ നേരിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.