കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്ജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തില്‍ പങ്കാളികളായിരിക്കുകയാണ്.നടന്‍ മമ്മൂട്ടിയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നടൻ മോഹൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്.

കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ . വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് .

ഇതിന് മുമ്പ് നടി അഹാന കൃഷ്ണ ആഗോര്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പുറത്താണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു എന്നാണ് അഹാന പറഞ്ഞത്