മോഹൻലാൽ നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “മോൺസ്റ്റർ”. ഈ ചിത്രത്തിന്റെ  പ്രേത്യേകത എന്ത് എന്നാൽ മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങി നിമിഷങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ചെയ്തത്. ട്രൈലെറിൽ ഒരു ചെകുത്താനെ  നശിപ്പിക്കാൻ മറ്റൊരു ചെകുത്താൻ തന്നെ വേണമെന്നാണ് പറയുന്നത്. ചിത്രം ഒക്ടോബര് അവസാനം തിയറ്ററുകളിൽ എത്തും എന്നാണ് സിനിമ അണിയറ പ്രവർത്തകർ പറയുന്നത്.

ചിത്രം ഒരു സസ്പൻസ് ത്രില്ലറാണെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്. ‘എന്റെ ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’ എന്ന് ചിത്രത്തിന്റെ ട്രൈലെറിൽ കാണിക്കുന്നത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. പഞ്ചാബി വേഷത്തിലുള്ള മോഹൻലാലിന്റെ ലുക്ക് ആണ് ട്രൈലെറിൽ കാണുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ.ചിത്രത്തിന്റെ രചയിതാവ് ഉദയ്കൃഷ്ണയാണ് . സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലക്ഷ്മി മഞ്ചു, സുദേവ് നായർ, ഹണി റോസ്,ജെസ് സ്വീജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.