ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു സരിതയും, മുകേഷും, ഒരു നടൻ മാത്രമല്ല താരം ഒരു നല്ല യൂട്യൂബർ  കൂടിയാണ്, അദ്ദേഹം മുൻപുള്ള ഷൂട്ടിങ് വിശേഷങ്ങലും, സഹ താരങ്ങളെയും  കുറിച്ച് പറയാറുണ്ട്. ഇപ്പോൾ അങ്ങനെയൊരു കാര്യം ആണ് താരം പറയുന്നത്. മുൻപ് താരം പറഞ്ഞിട്ടുണ്ട് തന്റെ മക്കൾ ജനിച്ചതിനു ശേഷം ഒരുപാടു സംശയങ്ങൾ ഉണ്ടായിരുന്നു എന്ന്.

രണ്ട് ആണ്‍ മക്കളും ജനിച്ച ശേഷം മുകേഷിന് എപ്പോഴും ഉള്ള സംശയമായിരുന്നുവത്രെ, മക്കളില്‍ മലയാളിയായ എന്റെ ചോരയാണോ, അതോ തെലുങ്കുകാരിയായ അവരുടെ അമ്മ സരിതയുടെ ചോരയാണ് കൂടുതല്‍ എന്ന്. ചില പെരുമാറ്റങ്ങളും സ്വഭാവങ്ങളും കണ്ടതിന് ശേഷമാണ് ആ സംശയം കൂടി വന്നത്. എന്റെ തന്നെ ചോരയാണ് കൂടുതല്‍ എന്ന് തിരിച്ചറിഞ്ഞ ഒരു സംഭവം ഉണ്ടായി.

ചെറുപ്പത്തില്‍ മക്കള്‍ രണ്ട് പേരെയും കാറിലിരുത്തി ഞാന്‍ ഒരു യാത്ര പോകുകയായിരുന്നു. ഇടയ്ക്ക് വച്ച് ഇളയ ആള്‍ക്ക് വെള്ളം വേണം എന്ന് പറഞ്ഞു. അതും പെപ്‌സി തന്നെ വേണം. വാങ്ങി കൊടുത്ത്, വണ്ടി വീണ്ടും നീങ്ങി. ഒരുപാട് ദൂരം എത്തിയപ്പോഴാണ് ആ പെപ്‌സിയ്‌ക്കൊപ്പം ഒരെണ്ണം ഫ്രീ ഉണ്ട് എന്ന് പറഞ്ഞ് രണ്ട് പേരും ബഹളം വയ്ക്കാന്‍ തുടങ്ങിയത്.തിരിച്ചു പോകണെമന്ന വാശിപിടിച്ചു, പക്ഷെ തിരിച്ചു പോകുമ്പോൾ നഷ്ട്ടപ്പെടുന്ന പെട്രോളിന്റെ ക്യാഷ് മതി മറ്റൊരു പെപ്സി വാങ്ങാൻ. എന്നാൽ അവരുടെ വാശി കണ്ടപ്പോൾ എനിക്ക് മനസിലായി ഇതെന്റെ ചോരയിൽ പിറന്ന മക്കൾ തന്നെ മുകേഷ് പറയുന്നു