നായകനായും ഹാസ്യതാരമായും മലയാള സിനിമയിൽ നിലയുറപ്പിച്ച താരമാണ് മുകേഷ്. പിന്നീട് താരം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലേയ്ക്ക് കടക്കുവായിരുന്നു. രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നതിന് ശേഷം നിവർധി വിവിധങ്ങൾക്ക് മുകേഷ് വഴിതിരിച്ചിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ വിവാഹ മോചന വാർത്തയാണ് സമൂഹമാധ്യങ്ങളിൽ നിറയുന്നത്. മുകേഷിന്റെ ആദ്യഭാര്യ നടിയായിരുന്ന സരിതയുമായുള്ള വിവാഹബന്ധം വേർപെടുത്തിയാണ് നൃത്തകിയായ മേതിൽ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ താരം ഇവരുമായുള്ള ബന്ധവും വേർപെടുത്താൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്ബോള്‍ വീണ്ടും ഉയര്‍ന്നുവരുന്നത് കാരുണ്യ ലോട്ടറിയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. വികാലാങ്ങർക്കും കിടപ്പ് രോഗികൾക്കും സമൂഹത്തിൽ വലയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി 2013 ൽ ചിത്രീകരിച്ച പരസ്യത്തിൽ മോഹൻലാലും മാമൂട്ടിയും ഒരു രൂപ പോലും പ്രതിഭലനം വാങ്ങാതെ അഭിനയിച്ചപ്പോൾ മുകേഷ് 6 ലക്ഷം രൂപയോളം പ്രതിഫലം വാങ്ങി അഭിനയിച്ചു എന്ന ആരോപണമാണ് ഇപ്പോൾ പുറത്തു വരുന്നത്.

സംസ്ഥാന സർക്കാരിന്റെ നിസ്സഹായകരെ സഹായിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ പരസ്യ ചിത്രത്തിൽ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്‍, കാവ്യ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ ജയന്‍, മുകേഷ്, കെ എം മാണി എന്നി ഒരു പിടി താരങ്ങൾ അഭിനയിച്ചിരുന്നു. മുകേഷ് ഒഴികെ മറ്റു താരങ്ങൾ എല്ലാം തന്നെ പ്രതിഫലം വാങ്ങാതെ അഭിനയിച്ചപ്പോൾ മുകേഷ് മാത്രമാണ് 6 ലക്ഷം രൂപ പ്രതിഫലം മേടിച്ചത്. വിവരാവകാശ നിയമം വഴിയാണ് ഇപ്പോൾ ഈ രേഖകൾ പുറത്തു വന്നിരിക്കുന്നത്.
https://softsht.com/