തെലുങ്കിലെ പ്രമുഖ നടനാണ് നാഗ ശൗര്യ. ‘കൃഷ്ണ വൃന്ദ വിഹാരി’ നാഗ ശൗര്യയുടെ ഏറ്റവും പുതിയ ചിത്രമാണ്. ഈ മാസം 30ന് ചിത്രം പ്രദർശനത്തിനെത്തും.സിനിമയുടെ വിജയത്തിന് വ്യത്യസ്ത പ്രചാരണവുമായി എത്തിയിരിക്കുകയാണ് നാഗ ശൗര്യ.

സിനിമ വിജയിക്കാൻ നടന്റെ നേതൃത്വത്തിൽ തിരുപ്പതി മുതൽ വിശാഖപട്ടണം വരെ ഏഴ് ദിവസം കാൽനട പ്രചാരണത്തിന് ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.യാത്ര തിരുപ്പതിയിൽ നിന്ന് പദയാത്ര ആരംഭിച്ചു കഴിഞ്ഞു.

കനത്ത മഴയിലും ഇടവേള പോലും എടുക്കാതെയാണ് നാഗശൗര്യ പദയാത്ര നടത്തുന്നത്.യാത്ര ഇപ്പോൾ വിജയവാഡയിൽ എത്തിയിരിക്കുകയാണ്