മലയാളികൾ ചിത്രത്തിലൂടെ മാത്രം കാണുകയും ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നതുമായ ചില കഥാപാത്രങ്ങളുണ്ട്. നമുക്ക് അത്രമേൽ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ഫാസിൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ നാഗവല്ലി. പ്രേക്ഷകർ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത നാഗവല്ലിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.

മണിച്ചിത്രത്താഴിലെ തെക്കിനിയിലെ ആ ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്. നർത്തകിയും രാമനാഥന്റെ കാമുകിയുമായ നാഗവല്ലി. ഡോക്ടർ സണ്ണി പോലും നാഗവല്ലിയുടെ സൗന്ദര്യം കണ്ട് പകച്ചുനിന്നുപോയിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന് ആരാണ് മോഡൽ ആയതെന്ന ചോദ്യം പലപ്പേഴായി ഉയർന്നു വന്നിരുന്നു അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ് .


മണിച്ചിത്രത്താഴിന്റെ നാഗവല്ലിയ്ക്ക് രൂപം നൽകിയത് ആർട്ടിസ്റ്റായ മാധവനാണെന്നാണ് വിവരം. പരമ്പരാഗതമായി രാജകൊട്ടാരങ്ങളിൽ ശിൽപ്പ-ചിത്രപണികൾ ചെയ്തിരുന്ന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ഒരു മോഡൽ എല്ലാതെയാണ് ചിത്രകാരൻ നാഗവല്ലിയെ വരച്ചിരിക്കുന്നത് എന്നാണ് നമ്മളെ അതിശയിപ്പിക്കുന്ന മറ്റൊരു സത്യം.തീർത്തുും ചിത്രകാരന്റെ മാത്രം സൃഷ്ടിയാണ് നാഗവല്ലി.മാധവൻ നാഗവല്ലിയെ വരയ്ക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. സജിൻ രാജാണ് ഈ ചിത്രം എഡിറ്റ് ചെയ്ത് സ്റ്റിൽ ആക്കിമാറ്റിയത്.