വളരെക്കുറച്ചു കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ട് എന്നും സിനിമാപ്രേമികളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ധാരാളം താരങ്ങളുണ്ട്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒക്കെയും എന്നും മലയാളികളടക്കം ഇഷ്ടപ്പെടുന്നവ തന്നെയാണ്. ഓരോ കഥാപാത്രത്തിനും വളരെ മികച്ച പിന്തുണ ലഭിക്കുന്നതോടൊപ്പം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന ഈ താരങ്ങളെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പലപ്പോഴും ആളുകൾ ഓർത്തിരിക്കാറൂമുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് നമത്രയുടേത്. മമ്മൂട്ടി നായകനായെത്തിയ 1999 പുറത്തിറങ്ങിയ എഴുപുന്നതരകൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ മലയാളികൾ അടുത്തറിയുന്നത്.


ഒരൊറ്റ മലയാളചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ കഥാപാത്രത്തിലൂടെ ഇന്നും ആളുകൾക്കിടയിൽ നിറഞ്ഞ് നിൽക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് കൂടി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നമ്രത ശിരോദ്കർ. വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1998 പുറത്തിറങ്ങിയ ജബ് പ്യാർ കിസി സേ ഹോത്താഹേ എന്ന ചിത്രത്തിലൂടെയാണ് താരം തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്.ഫെമിന മിസ്സ് ഇന്ത്യ യൂണിവേഴ്സ്, ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്, മിസ്സ്. യൂണിവേഴ്സ്(6ഫൈനലിസ്റ്റ്സ്), മിസ് ഏഷ്യ പസഫിക് ഫസ്റ്റ് റണ്ണറപ്പ് പട്ടങ്ങൾ നേടിയിട്ടുണ്ട് താരം. തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായി തന്നെയാണ് താരം നില നിന്നിട്ടുള്ളത്.


വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്നും താരം വിടപറഞ്ഞത്. തെലുങ്ക് ചിത്രങ്ങളിലൂടെ എന്നും ആളുകളുടെ മനംകവർന്നിട്ടുള്ള മഹേഷ് ബാബുവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും വിട്ടുനിൽക്കേണ്ടി വന്നതിനെ പറ്റി താരം പറയുന്നത് ഇങ്ങനെയാണ്… കുടുംബത്തിനുവേണ്ടി അഭിനയം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.അതിൽ യാതൊരു ബുദ്ധിമുട്ടും വിഷമവും തോന്നുന്നില്ല. മറിച്ച് സന്തോഷമാണ്. വിവാഹംകഴിഞ്ഞപ്പോൾ തോന്നി കുടുംബവും കുടുംബ കാര്യങ്ങളുമായി കഴിയുന്നതാണ് നല്ലതെന്ന്. അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത്. ഞാൻ ഒരിക്കൽ പോലും ഒരു സംവിധായകന്റെയും അടുത്തുപോയി എനിക്ക് അവസരം തരണമെന്ന് പറഞ്ഞ് നിന്നിട്ടില്ല.


അവസരങ്ങൾ എന്നും എന്നെ തേടി എത്തിയിട്ടേ ഉള്ളൂ എന്നാണ് താരം പറഞ്ഞിരിക്കുന്നത്. മഹേഷ് ബാബു, നമിത്ര ദമ്പതികൾക്ക് 2 മക്കൾ ആണ് ഉള്ളത്. അതിൽ അച്ഛൻറെ ചെറുപ്പകാലം സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് മൂത്ത മകൻ ഗൗതം അഭിനയ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മകൾ കഴിഞ്ഞ ദിവസമാണ് 9 വയസ്സ് പൂർത്തിയായത് ആഘോഷ കരമാക്കിയത്. ഒരൊറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും ആ കഥാപാത്രത്തിന്റെ പേരിൽ താരം നിറഞ്ഞു നിൽക്കുക തന്നെയാണ്. വളരെ മികച്ച പ്രതികരണമായിരുന്നു എഴുപുന്നതരകൻ എന്ന മമ്മൂട്ടി ഉൾപ്പെടെയുള്ള വലിയ താരനിര അണിനിരന്ന ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ അടക്കം വൻഹിറ്റായി തന്നെയാണ് ആളുകളുടെ മനസ്സിൽ നിറഞ്ഞു നിന്നിട്ടുള്ളത്.