Connect with us

Film News

വിവാഹം നടക്കാതെ വീട്ടിൽ നിന്നും ഗോവക്ക് വിടുമോ എന്ന് പേടിയായിരുന്നു എനിക്ക്

Published

on

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്നു നവ്യ, എന്നാൽ വിവാഹത്തോടെ താരം സിനിമ ഉപേക്ഷിക്കുക ആയിരുന്നു, മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറിയപ്പോഴും നവ്യ തൻ്റെ മാതൃഭാഷയെയും നെഞ്ചോടു ചേർത്തിരുന്നു. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായർ പിന്നീട് തിരക്കുള്ള നടിയായി മാറി. അതിനിടെ ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായി വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്.

ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാര്‍മാജിക് ഷോയില്‍ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ” വിവാഹത്തിന് മുന്‍പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടന്‍ ചോദിച്ചു. വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക.

ചേട്ടന്‍ നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച്‌ ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛന്‍. അന്ന് നടക്കാതെ പോയ ആ ഗോവന്‍ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്ബോള്‍ത്തന്നെ ചേട്ടന്‍ ഓടിക്കും, നവ്യ പറയുന്നു.

Advertisement

Film News

മലയാളസിനിമയിൽ കല്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു! കല്പനയുടെ ഓർമ്മകൾ പങ്കുവെച്ചുമനോജ് കെ ജയൻ

Published

on

By

മലയാള സിനിമയിൽ കോമഡി കൈകാര്യം ചെയുന്ന നടിമാരിൽ വളരെ പ്രഗത്ഭ ആയിരുന്നു കൽപ്പന .ഈ താരം ഇന്ന് ലോകത്തു നിന്നും വിട വാങ്ങിയിട്ട് ആറു വര്ഷംപൂർത്തിയാകുന്നു. ഈ അവസരത്തിൽ മനോജ് കെ ജയൻ കല്പനയുടെ ഓർമകൾ പങ്കു വെചിരിക്കുകയാണ്.കല്പനയുടെ സഹോദഹരിയും,നടിയുമായ ഉർവശിയുടെ മുൻ ഭർത്താവ് ആണ് മനോജ് കെ ജയൻ. മലയാള സിനിമയിൽ ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുവാണെന്നു താരം ഫേസ്ബുക്കിൽ കുറിച്ച്.

ഓർമ്മപ്പൂക്കൾ … കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രംമലയാള സിനിമയിൽ  ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടനിറഞ്ഞ സ്മരണയോടെ പ്രണാമംഎന്നാണ് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്. 20016ജനുവരി 25നെ  പുലർച്ചെയാണ് സിനിമാലോകത്തെയും,ആരാധകരെയും ഞെട്ടിച്ചു ഈ ദുഃഖ വാർത്ത വരുന്നത്.

ഷൂട്ടിങ്ങുമായി ബന്ധപെട്ട് ഹൈദരാബാദിൽ താമസിക്കുമ്പോൾ ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തിത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നടി ഇപ്പോളും   താൻ അഭിനയിച്ച അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു. തനിച്ചല്ല ഞാൻ എന്ന സിനിമയിൽ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശ്യ പുസ്കാരം നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ചാർളി ആണ് താരത്തിന്റെ അവസാന സിനിമ.

 

Continue Reading

Latest News

Trending