മലയാളത്തിന്റെ സ്വന്തം നായിക എന്ന് തന്നെ പറയാവുന്ന ഒരു താരം തന്നെയാണ് നവ്യ നായർ, വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ  തിരിച്ചെത്തിയത് ആരാധകർക്ക് വളരെ  ആശ്വാസം തരുന്ന ഒന്ന് തന്നെ ആയിരുന്നു. ഇപ്പോൾ താരത്തിന്റെ പാർട്ടി മോഡ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രം കണ്ടിട്ട് ആളാകെ മാറിപ്പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്.

പജാമ പാർട്ടി എന്നാണ് താരം ഈ ചിത്രത്തിനും ,വീഡിയോക്കും നൽകിയിരിക്കുന്ന തലക്കെട്ട്. പജാമ എന്ന ഡ്രസ്സ് ധരിച്ചുകൊണ്ടുള്ള ഒരു ഡാൻസാണ് താരം ചെയ്യ്തിരിക്കുന്നതും. പാര്‍ട്ടി ലൈറ്റുകളും വീഡിയോയില്‍ കാണാം. താരത്തിന്റെ ഈ വീഡിയോക്ക് താഴ് നിരവധി കമെന്റുകൾ ആണ് ആരാധകർ അയച്ചിരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലെ വിധികര്‍ത്താക്കളിലൊരാളാണ് നവ്യ ഇപ്പോള്‍.താരം പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി മുൻപ് പറഞ്ഞിരുന്നു. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തു എത്തിയ താരം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു,