Connect with us

Film News

അമ്മയുടെ പിറന്നാൾ വിഘ്‌നേശിനൊപ്പം ആഘോഷമാക്കി നയൻ‌താര

Published

on

മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്. തന്റെ പുത്തൻ വിശേഷങ്ങൾ എല്ലാം നയൻ‌താര ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ നയൻ‌താര സജീവമല്ല, നയൻതാരയ്ക്ക് പകരം നയൻതാരയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് വിഘ്‌നേഷാണ്. ഇപ്പോഴിതാ, അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. “പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് ജന്മദിനാശംസകള്‍. നിങ്ങളെയും തങ്കമനസ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് വിഘ്നേഷ് കുറിക്കുന്നത്. താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തുറന്നു പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍താര ഇക്കാര്യം വ്യക്തമാക്കിയത്.

 

Film News

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Published

on

By

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

 

 

 

Continue Reading

Latest News

Trending