ജൂൺ 9 നു ആയിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായത്.എന്നാൽ ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇരുവരുടെയും വിവാഹം വളരെ താരനിബിഢമായിരുന്നു . സൂപ്പർ താരങ്ങൾ വരെ പംകെടുത്ത വിവാഹം ആയിരുന്നു. ഷാരൂഖ് ഖാൻ , രജനികാന്ത് , ദിലീപ്, തുടങ്ങിയ താരങ്ങൾ നയൻതാരയുടെ വിവാഹത്തിന് പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയിരുന്നു.മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. നീണ്ട ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം.

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്.എന്നാൽ നയൻതാരയുടെ വിഘ്‌നേഷിന്റെയും വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ നെറ്റ്ഫ്ലിക്സ് ആയിരുന്നു ഏറ്റെടുത്തത്. എന്നാൽ വിവാഹ ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പങ്കു വെച്ചിരുന്നു. അതിനാൽ നെറ്റ്ഫ്ലിക്സ്കാർ ഇതിൽ നിന്നും പിന്മാറിയെന്നും നഷ്ടപരിഹാരമായി 25 കോടി താരങ്ങൾ നെറ്റ്ഫ്ലിക്കസിനു നൽകണമെന്നും പറഞ്ഞു നോട്ടീസ് വന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് സന്തോഷം വരുന്ന വാർത്തയുമായി നെറ്റ്ഫ്ലിക്സ് തന്നെ വന്നിരിക്കുകയാണ്. താരങ്ങളുടെ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് തന്നെ ആരാധകർക്ക് പങ്കു വെച്ചിരിക്കുകയാണ്.ഇനി വിവാഹ വീഡിയോ ഒരു സിനിമ പോലെ തന്നെ പുറത്തിറക്കും എന്നും ഉറപ്പും നൽകിയിട്ടുണ്ട്.