മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ റീമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വര്ഷത്തെ അവസാന പൗർണ്ണമി നാളിൽ എടുത്ത് ചിത്രങ്ങൾ ആണ് എന്നാണ് താരം സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളും കാണാം.ഈ ചത്രങ്ങൾ പകർത്തിയത്  ഐശ്വര്യ അശോക് ആണ്.


ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ്.ആരാധകരുൾപ്പെടെ സഹപ്രവർത്തകരും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.രഞ്ജിനി, സിതാര, അഹാന, പാർവതി, രചന നാരായണൻകുട്ടി എന്നിങ്ങനെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും റിമയുടെ  ഈ ലുക്കിനെ അഭിനന്ദിച്ചു. സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടിയാണ് റിമ കല്ലിങ്കൽ.


അഭിനേത്രി, നര്‍ത്തകി, നിര്‍മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്, ഋതു  എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോൾ താരത്തിന്റെ  സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.