പുതുവർഷ ദിനത്തിൽ റിലീസ് ചെയ്യാൻ ആദ്യ മലയാള ചിത്രമായ രണ്ട് ജനുവരി ഏഴാം തീയതി തീയറ്ററുകളിൽ എത്തുന്നു .വിഷ്‌ണുഉണ്ണികൃഷ്ണനും ,അന്ന രാജനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് .ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം ഒരു സമകാലീന രാഷ്ട്രീയ ത്തിലാണ് കഥ പറയുന്നത് .ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യ വൃതൻ നിർമിച്ചു സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ട് .ചിത്രത്തിൽ നല്ലൊരു താരനിര തന്നെ വന്നിട്ടുണ്ട് .ഈ ചിത്രത്തിന്റെ കഥ അനീഷ് ലാൽ ആർ എ സ് ,സംഭാഷണം ബിനുലാൽ ഉണ്ണി .

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രെമിക്കുന്ന വാവ എന്ന ചെറുപ്പുക്കാരനായ നാട്ടിന്പുറത്ത്കാരന്റെ ജീവിത യാത്രയാണ് രണ്ട് .നായികയായി ചിത്രത്തിൽ എത്തുന്നത് അന്ന രാജൻ .ഇർഷാദ് ,കലാഭവൻ റഹുമാൻ ,ബാലാജി ശർമ്മ ,ഗോകുൽ ,കോബ്ര രാജേഷ് ,ശ്രീലക്ഷ്മി ,മാല പാർവതി ,മറീന മൈക്കിൾ ,പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .ഈ ചിത്രത്തിന്റെ മനോജ് കണ്ണോത് ,എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ ടിനി ടോം ,ഗാന രചന റഖീഫ് അഹ്മദ് .

2022ലെ ആദ്യ മലയാള സിനിമ ചെയ്യാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് രണ്ട്‌ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ .ഈ ചിത്രത്തിന്റെ ചമയം പട്ടണം റഷീദ് .വസ്ത്രലങ്കാരം അരുൺ മനോഹർ ,സ്റ്റണ്ട് മാഫിയ ശശി ,സംഗീതം ബിജിലാൽ .പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ .