തെരഞ്ഞെടുപ്പിൽ തന്നെ ഇനിയും നിർബന്ധിചാൽ മത്സരിക്കുമെന്ന് നടനും മുൻ എംപി യുമായ ഇന്നസെന്റ്. ജഗദീഷ് അവതാരകനായ ഉടൻ പണം എന്ന പ്രോഗ്രാമിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.പ്രോഗ്രാമിൽ തനിക്കു ഒരു എംപി ആകണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ , കേന്ദ്രമന്ത്രി ആകണോ എന്ന് ജഗദീഷ് ചോദിച്ച ചോദ്യത്തിന് തനിക്കു പ്രധാന മന്ത്രി ആകണം എന്നാണ് ആഗ്രഹംഎന്നും ഇന്നസെന്റ് പറയുന്നു.

എന്നാൽ നീ പറയും എനിക്ക് ഭ്രാന്താണ്ന്നു എന്നാൽ അങ്ങനെ അല്ല താൻ ഒരു എംപി, ആയതു അന്നേരത്തു സംഭവിച്ചതാണ് ടക്ക് ഞാന്‍ ആലോചിക്കാറുണ്ട്, ഇനി ഞാന്‍ കോടിക്കണക്കിന് കാശ് ഉണ്ടാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ പോയി ഇരിക്കണമെന്ന് ആഗ്രഹിച്ചാല്‍ എനിക്ക് സാധിക്കില്ല. ഇതൊക്കെ വല്ലപ്പോഴും വന്നുചേരുന്ന ഒന്നാണ്.ആദ്യത്തെ പ്രവശ്യം തെരഞ്ഞെടുപ്പിൽ ഞാൻ ജയിക്കുമെന്ന് എനിക്ക് ഉറപ്പു ഉണ്ടായിരുന്നു.

എന്നാൽ രണ്ടാമത്തെ പ്രവശ്യം ഞാൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു മത്സരിപ്പിച്ചതാണ് എന്നാൽ ആ സമയത്തു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ ഞാൻ വിജയിക്കില്ല എന്ന് അതില്‍ എനിക്ക് ഒരു മാനസിക വിഷമവും ഉണ്ടായില്ല. അതിനുള്ള കാരണം എനിക്ക് ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇന്നസെന്റ് പറഞ്ഞു.