മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ഷാജികൈലാസും , ആനിയും. തന്റെ വിവാഹ ശേഷം അഭിനയിത്തിൽ നിന്നും മാറിനിന്നിട്ടുണ്ടെങ്കിലും ആനി പാചക കലയിലൂടെ രംഗത്തു വരാറുണ്ട്. തിരുവനന്തപുരത്ത് റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് നടത്തുന്നുണ്ട് നടി. കഴിഞ്ഞദിവസം പുതിയ റസ്റ്റോറന്റ് കൊച്ചിയില്‍ ആരംഭിച്ച സന്തോഷവും താരം അറിയിച്ചിരുന്നു. ഇപ്പോള്‍ ഇടപ്പള്ളിയില്‍ ഇതേ റസ്റ്റോറന്റ് തുടങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍ .തിരുവനന്തപുരത്തുള്ള ഹോട്ടലിൽ തന്റെ മൂത്തമകൻ ആണ് നോക്കി നടത്തുന്നത്. എന്തിനേക്കാളും തനിക്കു കൂടുതൽ പാചകം ആണ് ഇഷ്ട്ടം ആനി പറയുന്നു.

തന്റെ പാചകത്തിൽ ഫുൾ സപ്പോർട് ഭർത്താവും തന്റെ മക്കളുമാണ് എന്ന് താരം പറയുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തില്‍ നിന്ന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. അമ്മ ചെയ്‌തോളൂ ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കാം എന്ന് അവര്‍ പറയുമ്പോള്‍ ഒരു അമ്മയ്ക്ക് കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്.ഇതിലൂടെ ഒരാൾക്ക് ജോലി കൊടുക്കുന്നത് വലിയ ഒരു കാര്യം ആണല്ലോ. അതുകൂടാതെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന ചിത്രങ്ങളെ കുറിച്ച് ഷാജികൈലാസ് പറയുന്നു .

കുറെ നാളുകൾക്കു ശേഷം ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്.അതിന് താഴെ വന്ന പ്രതികരണം കണ്ടപ്പോഴാണ് മനസ്സിലായത് പ്രേക്ഷകര്‍ക്ക് ഞങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ച്. ആ സ്‌നേഹം എന്നും നിലനില്‍ക്കണം എന്നാണ് ഇപ്പോഴുള്ള പ്രാര്‍ത്ഥന താരം പറഞ്ഞു.സംവിധയകൻ ഷാജി കൈലാസിനോടൊപ്പം വിവാഹം കഴിച്ചതിനു ശേഷം ആണ് ആനി സിനിമയിൽ നിന്നും മാറിയത്. ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ആദ്യമേ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് ആനി പറഞ്ഞിരുന്നു. എന്നാല്‍ മറ്റു ചാനല്‍ പരിപാടിയില്‍ ആനി എപ്പോളും സജീവമാണ്.