പ്രേഷകരുടെ മനസിൽ കുളിരേകാൻ വേണ്ടി ആദ്യ ഓണ റിലീസ് ചിത്രം  ‘പാൽ തു ജാൻവർ’ ഇപ്പോൾ ഗംഭീര രീതിയിൽ മുന്നോട്ടു പോകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ കിട്ടുന്നത്.  ബേസിൽ ജോസഫ് ചിത്രമായ പാൽ തു ജാൻവർ  ഓരോ ജീവനും പ്രധാന്യമുണ്ടു എന്നുള്ള സന്ദേശമാണ് നൽകുന്നതെന്നും  പ്രേക്ഷകർ പറയുന്നു. ബേസിൽ  അടക്കുമുള്ള മറ്റു താരങ്ങൾ അവരുടെ അഭിനയം മികവാർന്ന രീതിയിൽ ചെയ്യ്തിട്ടുണ്ടെന്നും പറയുന്നു.

ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ പ്രേക്ഷകർ പ്രതികരിച്ചുകൊണ്ടിരിക്കുന്നു, പ്രേക്ഷകർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്, തീയിട്ടറുകളിൽ ആളുകൾ കൂടുതൽ കയറാനുള്ള ഒരു ഹിറ്റ് ചിത്രം തന്നെയാണ് പാൽ തു ജാൻവർ എന്ന ഈ ചിത്രം. നവാഗതനായ  സംഗീത പി രാജൻ സംവിധാനം ചെയ്യ്ത ഈ ചിത്രം  ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


ബേസിൽ ജോസഫ് തന്നെയാണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ്  റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ. ചിത്രത്തിൽ ബേസിൽ ജോസഫ് കൂടാതെഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.