സിജുവിൽസൺ, വിനയൻ കൂട്ടുകെട്ടിൽ ഉടലെടുത്ത ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ചിത്രം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്.  തിരുവോണ ദിവസമായ  സെപ്തംബര് 8 നെ റിലീസ് ചെയ്യ്ത ചിത്രം  ചരിത്രം സ്രെഷ്ട്ടിച്ചു കൊണ്ട് തന്നെ ലോകത്തുള്ള 500  തീയിട്ടറുകളിൽ ഇപ്പോൾ പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിനൊപ്പമെത്തിയ മറ്റു ചിത്രങ്ങളുടെ കളക്ഷനെ പിന്നിലാക്കി കൊണ്ടാണ്  ചിത്രത്തിന്റെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നത്. ചിത്രം പ്രദർശിപ്പിച്ചു ആദ്യ വാരം തന്നെ 23 .6  കോടിയുടെ  റെക്കോർഡ് കലക്ഷൻ ആണ് ഇപ്പോൾ ചിത്രത്തിനു ലഭിച്ചിരിക്കുന്നതെന്നു അണിയറ പ്രവർത്തകർ പറയുന്ന റിപ്പോർട്ട്.

ഇപ്പോൾ  തീയിട്ടറുകളിൽ മറ്റു ചിത്രങ്ങൾക്കു ലഭിക്കാത്ത  ലോങ്ങ് റൺ  പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ലഭിക്കുമെന്നാണ്  തീയറ്ററുടമകളുടെ പ്രതീക്ഷ. ഇപ്പോൾ ചിത്രം റിലീസ് ചെയ്യ്തിട്ടു രണ്ടാം ആഴ്ച്ചയാണ് എന്നിട്ടും വളരെ ആവേശത്തോടു ആണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ സംവിധയകാൻ വിനയൻ പറയുന്നത്‌ സിനിമ വിജയിച്ചതിനോടൊപ്പം നാലൊരു നടനെയും മലയാള സിനിമക്ക് സമ്മാനിച്ച് എന്ന സന്തോഷവും ഇപ്പോൾ ഉണ്ടന്നു പറയുന്നു.

ചിത്രം വലിയ ഹിറ്റായതോടെ റീമേക്ക് അവകാശത്തും ആവശ്യക്കാർ ഏറുകയാണ്. പീരിയോഡിക് ചിത്രമായതിനാൽ അന്യഭാഷയിൽ ചിത്രത്തിന് സ്വീകാര്യത ലഭിക്കുമെന്നതാണ്  നിർമാതാക്കളെ  പ്രേരിപ്പിക്കുന്ന ഘടകം. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ,  ടിനിടോ൦ , ജാഫർ ഇടുക്കി, ഇന്ദ്രൻസ്, മുസ്തഫ, സ്ഫടികം ജോർജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.