തെന്നിന്ധ്യയിലും, മലയാളത്തിലും ഒരുപോലെ  മിന്നി തിളങ്ങിയ നടി ആയിരുന്നു മീന. നെഞ്ചങ്ങൾ എന്ന തമിഴ്  സിനിമയിലൂടെ  ബാല താരമായി ആണ് മീന സിനിമ ഇന്ടസ്ട്രിയിലേക്കു എത്തിയത്. എന്നാൽ മലയാളത്തിൽ ഒരു  കഥ  ആരും പറയാത്ത കഥ എന്ന സിനിമയിൽ ബാല താരമായി എത്തി .പിന്നീട് സ്വാന്തനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ കൂടി ആയിരുന്നു പ്രേഷകർക്കു സുപരിചിതമാകുകയും ചെയ്യ്തത്  . അതിനു ശേഷം നിരവധി  സൂപ്പർസ്റ്റാറിനോടൊപ്പം അഭിനയിച്ച  മീന വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായി തുടർന്നിരുന്നു.


താൻ തന്റെ കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം ,വിവാഹശേഷവും തനിക്കു ഉയർച്ചകൾ മാത്രം ആയിരുന്നു ഉണ്ടായിട്ടുള്ളത് മീന പറയുന്നു. എല്ലാം ഭാഷകളിലുമുള്ള ചിത്രങ്ങളിലും തനിക്കു മികച്ച നേട്ടങ്ങൾ മാത്രം ആണ് ഉണ്ടായിട്ടുള്ളത് അതിനെല്ലാം കാരണം തന്റെ ഭർത്താവ് വിദ്യാസാഗറിന്റെ പ്രോത്സാഹനം കൊണ്ട് മാത്രമാണ്. തന്റെ ജീവിതം തന്നെ തനറെ ഭർത്താവിന്റെ അനുഗ്രഹം കൊണ്ട് തന്നെയാണെന്ന് നടി കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ തന്റെ ഭർത്താവിന്റെ മരണ ശേഷം തനിക്കു ഒന്നും പറയാനിലെങ്കിലും തന്റെ ഭർത്താവിനെ വാനോളം പുകഴ്‌ത്താൻ മീനയ്ക്ക് സാധിക്കുന്നുണ്ട്.


താരം തന്റെ ഭർത്താവിനെ കുറിച്ച് നേരത്തെ പറഞ്ഞ വീഡിയോ ആണ് വൈറൽ ആകുന്നതു. തന്റെ ജീവിതത്തിലെ മോശം അവസ്ഥയിലൂടെ ആണ് മീന ഇപ്പോൾ കടന്നു പോകുന്നത്. തന്റെ ഭർത്താവിന്റെ വിയോഗത്തിൽ നിന്നും ഇന്നും മീന മോചിതയായിട്ടില്ല. തന്റെ ജീവിതത്തിൽ ഇനിയും നല്ല കരുത്തുണ്ടാകട്ടെ എന്നാണ് തന്റെ സുഹൃത്തുക്കളും, ആരാധകരും ഒന്നിച്ചു പറയുന്നത്.