പ്രേക്ഷകർ കാത്തിരുന്ന ഒരു മണിരത്നം ചിത്രം ആയിരുന്നു ‘പൊന്നിയിൻ സെൽവൻ 2’,ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നായികാനായകന്മാരെ പോലെ ആയിരുന്നു അവരുടെ ബാല്യം അഭിനിച്ചവരും, ഒരു കഥപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും അതെ കഥപാത്രത്തെ ചേർത്തുവെച്ച രീതിയിൽ തന്നെയായിരുന്നു മണിരത്നം കഥാപാത്രങ്ങളുടെ ചെറുപ്പകാലം അഭിനയിച്ചവരെയും തെരെഞ്ഞെടുത്തിരുന്നത്, ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യ റായ് ആയിരുന്നു.

നന്ദിനിയുടെ ചെറുപ്പകാലം അഭിനയിച്ചത് സാറ അർജുൻ ആയിരുന്നു, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബാല നടി ആയിരുന്നു സാറ. എന്നാൽ തൃഷയുടെ കുന്ദവൈ എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് നില ആണ്, ഇപ്പോൾ പ്രേഷകരുടെ മുന്നിൽ ശ്രെധേയമായ ഒരു നടി താനെയാണ് നില.

ഈ നില ആരാണ് എന്ന ചോദ്യം ഉയർന്നിരുന്നു, അത് വേറെ ആരുമല്ല സിനിമ സീരിയൽ നടി കന്യയുടെ മകൾ ആണ്. താരം തന്നെ ആണ് ഇത് പോസ്റ്റ് ചെയ്യ്തത് ,തന്റെ മകൾ നില തന്നെയാണ് പൊന്നിയിൻ സെൽവനിലെ തൃഷയുടെ കുന്ദവൈ എന്ന കഥപാത്രത്തെ അവതരിപ്പിച്ചത്. നിളയുടെ പിതാവിന്റെ ഫേസ്‌ബുക് പോസ്റ്റിനു ശേഷമാണ് കന്യാ ഭാരതി മകൾ നില യുടെ ചിത്രം പങ്കുവെച്ചത്.