മലയാള സിനിമയിലെ യുവനായകന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിനെ കുറിച്ച് തെന്നിന്ത്യൻ സൂപർ സ്റ്റാർ പ്രഭാസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പുതിയ തന്റെ സൂപർ ഹിറ്റ് ചിത്രമായ രാധേ ശ്യാമിന്റെ പ്രൊമോഷനായി കേരളത്തിൽ എത്തിയപ്പോളാണ് താരം ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കെ ജി എ ഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു പൃഥ്വിരാജ് ചെയ്യുന്നു .

അതുപോലെ രാധേ ശ്യാം എന്ന ചിത്രത്തിൽ കഥാവിവരണത്തിനായി പൃഥ്വിരാജ് തന്റെ സൗണ്ട് നൽകിയിട്ടുണ്ട്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിനായി ശരീര ഭാരം കുറക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ആട് ജീവിതത്തിനു വേണ്ടി മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലെ അതിഥി വേഷവും ആഷിഖ് അബു ഒരുക്കാൻ പോകുന്ന നീലവെളിച്ചത്തിലെ നായക വേഷവും പൃഥ്വിരാജ് ഉപേക്ഷിച്ചിരുന്നു.അതുകൊണ്ടു സലാർ എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തന്റെ ഡേറ്റുകൾ നൽകിയിട്ടില്ല എന്നും വാർത്തകൾ വരുന്നുണ്ട്.

എന്നാൽ സിനിമയുടെ അണിയറപ്രവര്തകർ പൃഥ്വിരാജുമായി ചർച്ചയിൽ ആണെന്നും വൈകാതെ തന്നെ ഓദ്യഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ആണ് സൂചന. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന സലാർ, കന്നഡ- തെലുങ്കു ഭാഷകളിൽ ആണ് ഒരുക്കുന്നത്. കെ ജി എഫ് എന്ന ചിത്രം നിർമ്മിച്ചവർ തന്നെയാണ് സലാറും നിർമ്മിക്കുന്നത്. പ്രഭാസിന്റെ പുതിയ റിലീസ് ആയ രാധേ ശ്യാം മാർച്ച് പതിനൊന്നിന് ആണ് റിലീസ് ആവുക. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായിക.