മലയാള സിനിമയിൽ നടൻ, നിർമാതാവ്, ഗായകൻ എന്നി നിലകളിൽ തന്റെ പ്രവീണ്യം തെളിയിച്ച താരം ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾപൃഥ്വിരാജ് നായകനായ ‘ഗോൾഡ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. നയൻ താര, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് അൽഫോൻസ് പുത്രൻ ആണ്. അജ്മൽ അമീർ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, മല്ലിക സുകുമാരൻ, ബാബു രാജ് , ലാലു അലക്സ്, ദീപ്‌തി സതി, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ഗോൾഡ് എന്ന ഈ ചിത്രം ആക്ഷൻ ,കോമഡിയും കലര്ന്ന ഒരു എന്റെർറ്റൈനെർ ചിത്രംകൂടിയാണ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രമാണ് ഗോൾഡ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതു രാജേഷ് മുരുകേശൻ , വരികൾ ചിട്ടപ്പെടുത്തിയത് ശബരീഷ് വർമ്മ. അൽഫോൻസിൻറെ മിക്ക ചിത്രങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നതു രാജേഷ് മുരുകേശൻ ആണ്.


ചിത്രം ഓഗസ്റ്റ് 19 നെ റിലീസിനെത്തുമെന്ന് റിപോർട്ടുകൾ പറയുന്നു. ഈ ചിത്ര൦ നിർമിച്ചിരിക്കുന്നത് പൃഥിരാജ് പ്രോഡക്‌ഷൻസ് ബാനറിൽ സുപ്രിയമേനോനും, ലിസ്റ്റിനുമാണ്. പൃഥ്വിരാജിന്റെ റിലീസ് ആകാനുള്ള അടുത്ത ചിത്രം ‘കടുവ’ , പൃഥ്വിരാജ്, സുരാജ് വെഞ്ഞാറൻ മൂടും അഭിനയിച്ച ‘ജന ഗണ മന’തീയിട്ടറുകളിൽ ഗംബീരപ്രേഷക പ്രതീകരണം ആണ് ലഭിച്ചിരിക്കുന്നത് .