മലയാള സിനിമയിലെ യുവമനടന്മ്മാരിൽ ഒരാളാണ് നടൻ പൃഥ്വിരാജ്. ഇപ്പോൾ താൻ ഒരു നടൻ മാത്രമല്ല നല്ലൊരു സംവിധയകാൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രോഡാഡിയിയിലൂടെ പൃഥ്വിരാജ്. അഭിനയം മാത്രമല്ല നിലപാടുകൾ കൊണ്ടും ശ്രെദ്ധയെൻ ആണ് താരം. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക് വന്ന താരം തുടക്കം മുതലേ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളാല്‍ പ്രേക്ഷക മനസിലിടം നേടിയിട്ടുണ്ട്.

താൻ ആദ്യം സിനിമയിൽ വന്ന കാലത്തു താൻ നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് പറയുന്ന പഴയ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ സ്രെദ്ധയാകുന്നത്. സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയുടെ കരാറിൽ നിന്നും ഒപ്പിടുന്നതുമായി ബന്ധപെട്ടു രണ്ടു വെത്യസ്ത അഭിപ്രയങ്ങൾ ഉണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന്‍ മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്. പൃഥ്വിരാജ് പറയുന്നു.ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്ത് ബ്രോഡാഡി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.