ക്ലാസ്സ് മേറ്റ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് രാധിക, ഇപ്പോൾ താരം സിനിമയിലുള്ള സുഹൃത്തുക്കൾ തനിക്കു പാരാ ആണെന്നും, താൻ അവരുമായി ഇപ്പോൾ യാതൊരു കോൺടാക്ട് ഇല്ലെന്നും പറയുകയാണ്.  എനിക്ക് വ്യക്തിപരമായി ആരോടും ഒരു സുഹൃത്‌ബന്ധവും ഇല്ല, ഓണത്തിനോ, വിഷുവിനോ ഒരു ഹാപ്പി ഓണം എന്നോ, ഹാപ്പി വിഷു എന്ന മെസ്സേജ് മാത്രം അയക്കും നടി പറയുന്നു.

എപ്പോളും സംസാരിക്കുന്ന ഫ്രണ്ട്‌സ്  എനിക്ക് വളരെ കുറവാണ്. സുഹൃത്തുക്കളെ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു എന്നാൽ എല്ലാവരും തനിക്കു പാരകൾ ആയിരുന്നു അതുകൊണ്ടു തന്നെ  താൻ അവരെ എല്ലാം വിട്ടു കളയുകയും ചെയ്യ്തു നടി പറയുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ കുറേ കഴിഞ്ഞ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്

ഇപ്പോൾ ആരുമായി ഞാൻ കോൺടാക്ട് ഇല്ല അതാണ് നല്ലത്,ഇപ്പോൾ ഞാൻ ആയിഷ എന്ന ചിത്രം ചെയ്യ്തു, എന്നാൽ ഈ സിനിമ ചെയ്യ്തപ്പോൾ പലരും എന്നോട് ചോദിച്ചു ഇപ്പോൾ നിനക്ക് സിനിമ ഇഷ്ട്ടം ആണോ എന്ന് എനിക്ക് അത് വളരെ വിഷമം ആയി. രാധിക പറയുന്നു.