നിർമാണ കമ്പിനിയുടെ ഓഫീസിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡൈയറക്ടറേറ്റെ റെയ്‌ഡിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ .താരം ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അറിയാൻ ആയിരുന്നു ഈ റെയ്ഡ് .ഞാൻ ഒരു പ്രൊഡക്ഷൻ കമ്പിനി തുടങ്ങിയിരുന്നു അതിൽ നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ .അതിന്റെ ഫണ്ടിങ്ങും സോഴ്‌സും അറിയാൻ വേണ്ടിയാണു അവർ റെയ്ഡിന് വന്നത് .അവർക്ക് വേണ്ട കണക്കുകൾ എല്ലാം കാണിച്ചു ഞങ്ങൾ സഹകരിച്ചു എല്ലാം പോസിറ്റീവായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ മാധ്യമത്തിനോട് പറഞ്ഞു .

ഇ ഡി യുടെ കൊച്ചി ,കോഴിക്കോട് എന്നി സംയുക്ത യൂണിറ്റുകൾ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസിൽ പരിശോധന നടത്തിയത് .ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന് .ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രമായ മേപ്പാടിന്റെ നിർമാണവുമായി ബന്ധപെട്ടു നടത്തിയ പണ ഇടപാടുകളിൽ പരാതി ഉണ്ടായതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത് എന്നു ഇ ഡി ഓഫീസറുമാർ പറഞ്ഞു .

ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് .ജനുവരി പതിനാലിന് ചിത്രം റിലീസ് ചെയ്‌യും .നവാഗതനായ വിഷ്ണു മോഹൻ ആണ് മേപ്പടിയാന്റെ തിരക്കഥയും സംവിധനവും നിർവഹിച്ചിരിക്കുന്നത് .കോവിട് കാരണം ആണ് ചിത്രം നേരത്തെ റിലീസ് ചെയ്യാൻ പറ്റാതിരുന്നത് .എറണാകുളം ,കോഴിക്കോട് എന്നി സ്ഥലങ്ങളിൽ സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചത് .