രശ്മിക മന്ദാനയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ.തന്‌റെ ബോളിവുഡ് അരങ്ങേറ്റം അമിതാബ് ബച്ചനോടൊപ്പം ആയതിനാൽ ഏറ സന്തോഷവതിയായിരുന്നു താരം.

വികാസ് ബഹൽ അമിതാബ് ബച്ചൻ രശ്മിക മന്ദാന നീനഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരിക്കിയ ഗുഡ്‌ബൈ അടുത്ത മാസം 7ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രശ്മിക നൽകിയ ഒരഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ് അമിതാബ് ബച്ചനോടൊപ്പം അഭിനയിക്കാൻ പറ്റിയതി വലിയ കാര്യമാണെന്നും അദ്ദേഹം മികച്ച അധ്യാപകൻ ആണെന്നാണ് താരം പറയുന്നത്.

അമിതാബ് ബച്ചൻ മികച്ച അധ്യാപകനാണ്.വളരെ മികച്ചതും അതിശയിപ്പിക്കുന്നതുമയ വ്യക്തിത്വമാണ് അദ്ദേഹത്തിന്.തന്‌റെ ആദ്യ ബോളിവുഡ് അമിതാബ് ബച്ചനോടൊപ്പം ആയതിനാൽ ഏറ സന്തോഷമുണ്ടെന്നും രശ്മിക മന്ദാന പറഞ്ഞു.