ഇന്ത്യൻ സിനിമയിലെ വമ്പൻ ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രം ആയിരുന്നു  രാജമൗലി  സംവിധാനം ചെയ്യ്ത ആർ ആർ ആർ. ചിത്രത്തിൽ രാംചരണും, ജൂനിയർ എൻ  ഡി ആറും മല്സരിച്ചഭിനയിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്. 1144 കോടി രൂപയാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നേടിയത്. പല വിമർശനങ്ങളും ചിത്രത്തിനുണ്ടയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ ഒരു വാർത്തയാണ് എത്തുന്നത്, ഓസ്കാർ ജേതാവായ  സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. ഇപ്പോൾ ചിത്രത്തിന്റെ കഥ ഗതിയെ കുറിച്ച് താരം അഭിപ്രായം  വെളിപ്പെടുത്തിയിരിക്കുകയാണ്.

ഈ ചിത്രം സ്വവര്ഗാനുരാഗ  പശ്ചാത്തലത്തിലുള്ള  കഥയാണ് പറയുന്നു റസൂൽ പൂക്കുട്ടി പറയുന്നു. മുനീഷ്  ഭരദ്വാജ് നേരത്തെ ഒരു ട്വീറ്റ് ചെയ്യ്തിരുന്നു ഇതൊരു ചവറ സിനിമയാണ് എന്ന് ഇതിനെതിരെയാണ് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്യ്തതും. ഈ ചിത്രം ഒരു ഗേ ലവ് സ്റ്റോറി ആണെന്നും ഇതിലെ നടി ആലിയക്ക് ഒരു പ്രധാന്യവും നൽകിയിട്ടില്ല എന്നും റസൂൽ ട്വീറ്റ് ചെയ്യ്തു. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധിപേർ രംഗത്തു എത്തിയിരുന്നു.

റസൂൽ പൂക്കുട്ടീടെ  ഈ അഭിപ്രായത്തിനു ആർ ആർ ആർ  ആരാധകർ കമെന്റുകൾ ആയിച്ചതിനു തുടർന്നു റസൂൽ പൂക്കുട്ടി ട്വീറ്റിന്റെ കമെന്റ് സെക്‌ഷൻ ഓഫ് ചെയ്യുകയും ചെയ്യ്തു. ആർ ആർ ആർ ഒരു ഗേ കഥയാണ് എന്നു പറയുന്നത് ഇത് ആദ്യമല്ല ഓ ടി ടി  റിലീസ് ചെയ്യ്തതിന് ശേഷവും ഈ അഭിപ്രയം ഉയർന്നു വന്നിരുന്നു.