തെന്നിന്ത്യയിലെ ഒരു സൗന്ദര്യ റാണി തന്നെയായിരുന്നു നടി സാമന്ത. എന്നാൽ തന്റെ കരിയർ തിളക്ക സമയത്തു തന്നെ തനിക്കുബാധിച്ച അസുഖം താരത്തെ വല്ലാതെ തളർത്തിയിരിക്കുകയാണ്, താരത്തിന് പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗം  ആയിരുന്നു ബാധിച്ചത്. അസുഖം ബാധിച്ച താരം വിദേശത്തെ ചികത്സ നടത്തിവരുക ആയിരുന്നു, എന്നാലും താരത്തെ പാപ്പരാസികൾ വെറുതെ വിട്ടിരുന്നില്ല . ഈ അടുത്തിടക്ക് ‘യെശോദ’യുടെ ഓഡിയോ ലോഞ്ചിന് പോലും താരം സങ്കടപ്പെട്ട് കരയുക വരെ ചെയ്യ്തു
ജീവിതത്തിലെ താരത്തിനുണ്ടായ ഈ വെല്ലുവിളിയെ പിന്തുണച്ചു കൊണ്ട് നിരവധി ആരാധകർ രംഗത്തു എത്തിയിരുന്നു. എന്നാൽ ചിലർ താരത്തെ സങ്കടപെടുത്താനും എത്തുന്നുഉണ്ട്. ശാകുന്തളം  എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ എത്തിയപ്പോൾ  താരത്തെ കളിയാക്കി കൊണ്ട് കുറേപേർ കമെന്റ് ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ അതിനെതിരെ നടി പ്രതികരിക്കുകയാണ്. സാമന്തയെ ഇങ്ങനെ കാണുന്നതിൽ വളരെ ദുഃഖം ഉണ്ട്, പഴയ സൗന്ദര്യം നഷ്ട്ടപെട്ടു

കൂടാതെ വിവാഹമോചിതയാകുകയും ചെയ്യ്തു, ആരും തുണക്കില്ല, കരിയറിൽ തിളങ്ങിയ സമയത്തോ ഒരു അസുഖവും ബാധിച്ചു, എന്ത് ചെയ്‌യും എന്ന രീതിയിൽ ആയിരുന്നു അവരുടെ കമെന്റുകൾ , എന്നാൽ ഇതിനു താരം നൽകിയ മറുപടിഞാൻ മാസങ്ങളോളം കടന്ന് പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങൾ കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.നിങ്ങളുടെ മുഖകാന്തി കൂട്ടാൻ ഇതാ എന്റെ കുറച്ച് സ്നേഹം എന്നാണ് സമാന്തയുടെ ട്വീറ്റ് .താരത്തിന്റെ ഈ വാക്കുകൾക്ക് അനുകൂലിച്ചു കൊണ്ട് നിരവധിപേർ രംഗത്തു എത്തി