കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു  നടി രശ്മി ജയഗോപാലിന്റെ മരണം, ‘സ്വന്തം സുജാത’ എന്ന സീരിയലിലെ രശ്മിയുടെ ഈ മരണം സഹപ്രവർത്തകരെ പോലും ഞെട്ടിച്ചു കളഞ്ഞു, താരം മരിക്കുന്നതിന് മുൻപ് പോലും വളരെ സന്തോഷത്തിലായിരുന്നു എന്നും സഹപ്രവർത്തകർ പറയുന്നു. കാരണം താരത്തിന്റെ ലാസ്റ്റ് വീഡിയോ തന്നെ അതിനുദാഹരണം ആണ്. ഈ  വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ അ യിച്ചിരിക്കുന്നത്, ഇത്രമാത്രം സന്തോഷവതിയായ താരത്തിന്റെ മരണം സഹിക്കാൻ കഴിയുന്നില്ല എന്നാണ് കമെന്റുകൾ.

ഓണത്തിന് പോലും ആരാധകർക്ക് ആശംസകൾ അർപ്പിച്ച താരത്തിന്റെ മരണം ഉൾകൊള്ളാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ഓരോ റീൽസുകളും, ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്  പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. തന്റെ ഇഷ്ട്ട ദേവനായ കൃഷ്ണനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  വീഡിയോകൾ ആയിരുന്നു താരം ആദ്യം പങ്കുവെച്ചത്.

രശ്മിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് സഹപ്രവർത്തകരും, നിരവധി  താരങ്ങളും എത്തിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു രശ്മി അഭിനയ മേഖലയിൽ എത്തപ്പെട്ടത്, പിന്നീട് തമിഴ് സിനിമകളിൽ താരം  ചെറിയ ചെറിയ വേഷങ്ങൾ ചെയ്യ്തിരുന്നു. മലയാളത്തിൽ ഒന്നു രണ്ടു ചിത്രങ്ങളിലും താരം അഭിനയിച്ചു, അമൃത ടി വി യിലെ സത്യം ശിവം സുന്ദരം എന്ന സീരിയലിലെ അഭിനയം ആണ് പ്രേഷകരുടെ മനസിൽ  താരത്തിന് ഇടം നേടി കൊടുത്തത്.