മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം. ശെരിക്കും കാഴ്ചക്കാരുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രം. കല്യാണി പ്രിയദർശൻ, പ്രണവ്മോഹൻലാൽ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നത്. വിനീത് സംവിധാനം ചെയ്ത ഈ സിനിമ ശരിക്കും തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ഹൃദയം എന്ന ചിത്രത്തിൽസെൽവ എന്ന കഥാപത്രം മരിക്കുന്നുണ്ട് അത് ശെരിക്കും അങ്ങനെ ഒരു മരണം നടന്നിട്ടുണ്ട് എന്ന് വിനീത് പറയുന്നു. എനിക്ക് യാതൊരു ബന്ധവും അയാളുമായി ഉണ്ടായിരുന്നില്ല എന്റെ സുഹൃത്ത് മരിച്ചയാളുമായി ആത്മബന്ധം ഉണ്ടായിരുന്നു. അവന്റെ സങ്കടം ഞാന്‍ കണ്ടതാണെന്നും വിനീത് പറയുന്നു.അതുപോലെ ചിത്രത്തിൽ അരുൺ എന്ന കഥപാത്രം പഠിക്കുന്ന ക്ലാസ് കാണിച്ചിരുന്നു യെതാർത്ഥത്തിൽ ഞാൻ പഠിക്കുന്ന ക്ലാസ് ആണ് കാണിച്ചത്.

അതുപോലെ ദർശനയുടെ ക്ലാസ് ആയിരുന്നു ദിവ്യ പഠിച്ച ക്ലാസ്. മലയാളി സീനിയേഴ്‌സ് റാഗ് ചെയ്യുന്നതിനിടെയാണ് ദിവ്യയെ വിനീത് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനം ഉണക്കമുന്തിരി ആലപിച്ചത് ദിവ്യയാണ് .നല്ലൊരു ഹിറ്റ് ചിത്രം ആയിരുന്നു ഹൃദയം.പ്രേക്ഷകർ ഇരു കൈയ്യും നീട്ടി ആണ് ഈ ചിത്രത്തെ സ്വീകരിച്ചത്. ഹൃദയം എന്ന ചിത്രം നേരത്തെ തന്നെ തന്റെ മനസിൽ കണക്കു കൂട്ടിയ ചിത്രം ആയിരുന്നു. അത് ഇത്രത്തോളം നല്ല രീതിയിൽ വിജയിക്കുകയും ചെയ്യ്തു.