റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് മുക്തയുടെ മകൾ  കൺമണിയെ . ഇപ്പോൾ, കണ്മണിയുടെ  യുഡിസി ആയി അഭിനയിക്കുന്ന ഒരു ഡബ്സ്മാഷ് വീഡിയോ വിഡിയോയാണ് റിമി ടോമിയും മുക്തയും പങ്കുവച്ചിരിക്കുന്നത്.  ‘എത്രവട്ടം ഞാൻ പറഞ്ഞു എന്നെയിങ്ങനെ യുഡിസി യുഡിസി എന്നു വിളക്കല്ലേ’ എന്ന ഡയലോഗ്  കണ്മണി വളരെ മനോഹരമായി അവതരിപ്പിച്ചു. കല്പനയാണ് ഈ ഡയലോഗ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. rimi with new happiness

‘എന്റെ യുഡിസി’ എന്നാണ് മുക്ത വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. സാരിയൊക്കെ ചുറ്റി വലിയ കൂളിംഗ് ഗ്ലാസൊക്കെ വച്ച് കല്പനയുടെ യുഡിസിയെ ഈ കുട്ടിത്താരം അതേപോലെ പകർത്തിയിരിക്കുകയാണ്. ഞങ്ങളുടെ യുഡിസി കുട്ടി എന്നാണ് റിമി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. അമ്മേടെ ചക്കര മുത്ത് എന്ന കമന്റുമായി മുക്തയും എത്തിയിട്ടുണ്ട്.